മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുക്രെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചു. യുക്രെയ്ന്‍ സമ്മതിച്ചാല്‍ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയ്ക്കു സമ്മതമാണെന്നും പുടിന്‍ വ്യക്തമാക്കി.
സമാധാനപരമായ ചര്‍ച്ചകളെ ഇന്ത്യയും ചൈനയും പിന്തുണച്ചെങ്കിലും യുക്രെയ്ന്‍ ഇതുവരെ ഇതിന് സന്നദ്ധമായിട്ടില്ലെന്നും പുടിന്‍ ആരോപിച്ചു. എട്ടു മാസം പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായാണ് പുട്ടിന്‍ ചര്‍ച്ചാ സന്നദ്ധത ഇത്രയും വ്യക്തമായി അറിയിക്കുന്നത്. കസഖ്സ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ഇന്ത്യയുള്‍പ്പെടെ 27 ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സിഐസിഎ ഉച്ചകോടിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട സൈനികസഖ്യമായ നാറ്റോ, റഷ്യയുമായി ഏറ്റുമുട്ടിയാല്‍ അത് ആഗോള ദുരന്തത്തിനു വഴിയൊരുക്കുമെന്നു മുന്നറിയിപ്പ് നല്‍കാന്‍ പുടിന്‍ മറന്നില്ല. യുക്രെയ്നെ ഉന്മൂലനം ചെയ്യുകയെന്നത് റഷ്യയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.