New Update
അങ്കാര: വടക്കന്‍ തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. 28 പേര്‍ പരുക്കുകളോടെ ചികിത്സയിലാണ്.
Advertisment
ബാര്‍ടിന്‍ പ്രവിശ്യയിലെ അമസ്രയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 87 തൊഴിലാളികള്‍ ഖനിയില്‍ ഉണ്ടായിരുന്നു. 45 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സോമ നഗരത്തിലെ കല്‍ക്കരി ഖനിയില്‍ 2014ലുണ്ടായ അഗ്നിബാധയില്‍ 301 പേര്‍ കൊല്ലപ്പെട്ടിരുന്നു.