ദോഹ: ഖത്തറും തുര്‍ക്കിയും തമ്മില്‍ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്താംബുളില്‍ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി കൂടിക്കാഴ്ച നടത്തി. സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ എട്ടാമത് കൂടിക്കാഴ്ചക്കാണ് ഇസ്താംബൂള്‍ വേദിയായത്. കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ 12 പുതിയ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങിയ ഉന്നത സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ധാരണപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തു.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറപ്മാന്‍ അല്‍ത്താനിയും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലത് കവുസോഗ്ളുവും ചര്‍ച്ച നടത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ചയായ കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍~റഷ്യ പ്രതിസന്ധിയും ഭക്ഷ്യധാന്യ ക്ഷാമം പരിഹരിക്കുന്നതില്‍ തുര്‍ക്കിയുടെ പങ്കിനെ കുറിച്ചും സംസാരിച്ചു.