New Update
ബ്രസല്‍സ്: പേട്രിയറ്റ് അടക്കമുള്ള മിസൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് യൂറോപ്പിന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താന്‍ നാറ്റോ തീരുമാനം. ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ സഖ്യകക്ഷികളുടെ യോഗത്തിലാണ് നിര്‍ണായക നിര്‍ദേശം അവതരിപ്പിക്കപ്പെട്ടത്.
യൂറോപ്യന്‍ വ്യോമപ്രതിരോധ കരുത്തിന് സംയുക്തമായി ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച ഒപ്പിടല്‍ ചടങ്ങില്‍ ജര്‍മനിയടക്കം യൂറോപ്യന്‍ നാറ്റോ അംഗങ്ങള്‍ പങ്കെടുത്തു.
ഇതിനിടെ, റഷ്യയില്‍ നിന്ന് രൂക്ഷമായ ആക്രമണം നേരിടുന്ന യുക്രെയ്ന് അമ്പതിലധികം പാശ്ചാത്യ രാജ്യങ്ങള്‍ വ്യോമപ്രതിരോധ ആയുധങ്ങള്‍ അടക്കം കൂടുതല്‍ സൈനികസഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നാല് എയര്‍ ഡിഫന്‍സ് സിസ്ററങ്ങളില്‍ ആദ്യത്തേത് ജര്‍മനി യുക്രെയ്നിലേക്ക് അയച്ചുകഴിഞ്ഞു.