കോവിഡ് ബാധ അഞ്ച് ശതമാനം പേര്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നു

author-image
athira kk
New Update

ഗ്ളാസ്ഗോ: കോവിഡ് ബാധയില്‍നിന്ന് മുക്തരാകുന്നവരില്‍ അഞ്ച് ശതമാനം പേരില്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ദൃശ്യമാകുന്നതായി പഠന റിപ്പോര്‍ട്ട്.

Advertisment

publive-image

പബ്ളിക് ഹെല്‍ത്ത് സ്കോട്ട്ലന്‍ഡ്, സ്കോട്ട്ലന്‍ഡിലെ എന്‍.എച്ച്.എസ്, അബര്‍ഡീന്‍, എഡിന്‍ബര്‍ഗ് സര്‍വകലാശാലകള്‍ എന്നിവയുമായി സഹകരിച്ച് ഗ്ളാസ്ഗോ സര്‍വകലാശാലയാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.

ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ആശയക്കുഴപ്പം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍. പ്രായമായവരിലും സ്ത്രീകളിലും ദരിദ്രസമൂഹത്തില്‍ നിന്നുള്ളവരിലും ദീര്‍ഘകാല കോവിഡ് സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ രോഗം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ദീര്‍ഘകാല കോവിഡ് അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കോവിഡ് അണുബാധക്ക് മുമ്പ് വാക്സിന്‍ എടുത്തവരില്‍ ചിലര്‍ ദീര്‍ഘകാല രോഗലക്ഷണങ്ങളില്‍ നിന്ന് രക്ഷനേടിയതായും പഠനത്തില്‍ വ്യക്തമായി.

Advertisment