മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്കുയര്‍ത്തി എ ഐ ബി

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്കുയര്‍ത്തി എ ഐ ബി.ഫിക്സഡ് മോര്‍ട്ട്ഗേജുകള്‍ക്ക് മേലുള്ള പലിശ നിരക്ക് 0.5%മാണ് ബാങ്ക് വര്‍ധിപ്പിച്ചത്. എഐബി, ഇബിഎസ്, ഹേവന്‍ മോര്‍ട്ട്ഗേജുകള്‍ക്ക് ഇന്നലെ മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു.ഇതിനകം ഫിക്സഡ്,വേരിയബിള്‍ നിരക്കിലുള്ള മോര്‍ട്ട് ഗേജുകാരെ ഈ വര്‍ധന ബാധിക്കില്ല.ബാങ്കിന്റെ മോര്‍ട്ട്ഗേജ് ഉടമകളില്‍ പകുതിയിലേറെയും ഫിക്സഡ് നിരക്കുകാരാണ്.

Advertisment

publive-image

ഇ സി ബി നിരക്ക് ഉയര്‍ത്തിയതിന് ശേഷം ഫിക്സഡ് , വേരിയബിള്‍ നിരക്ക് കൂട്ടിയ രാജ്യത്തെ ആദ്യത്തെ റീട്ടെയില്‍ ബാങ്കാണ് രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ കൂടിയായ എ ഐ ബി. ഈ ചുവടു പിടിച്ച് മറ്റ് നാല് പ്രധാന ബാങ്കുകളും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.അവന്റ്, ഫിനാന്‍സ് അയര്‍ലന്‍ഡ്, ഐസിഎസ് എന്നിവയുള്‍പ്പെടെ നിരവധി നോണ്‍-ബാങ്ക് ലെന്‍ഡര്‍മാര്‍ ഇതിനകം തന്നെ പലിശ നിരക്കുയര്‍ത്തിയിരുന്നു. യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലെയും ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.എന്നാല്‍ അയര്‍ലണ്ടിലെ ബാങ്കുകള്‍ അത് ചെയ്തിരുന്നില്ല.

നവംബര്‍ 14ന് മുമ്പ് പുതിയ മോര്‍ട്ട്ഗേജ് പിന്‍വലിക്കുന്നവര്‍ക്കും പഴയ നിരക്കുകള്‍ നല്‍കിയാല്‍ മതിയാകുമെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ 25 വര്‍ഷം കാലാവധിയുള്ള 100000യൂറോയുടെ ഗ്രീന്‍ ഫിക്സഡ് മോര്‍ട്ഗേജിന്മേലുള്ള പ്രതിമാസ തിരിച്ചടവ് 431.01ല്‍ നിന്ന് 455.91 യൂറോയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ബി3യോ അതില്‍ കൂടുതലോ ഊര്‍ജ്ജ റേറ്റിംഗുള്ള വീടുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഗ്രീന്‍ മോര്‍ട്ട്ഗേജ് ഫിക്സഡ് നിരക്കുകള്‍ തുടരുമെന്നും എ ഐ ബി വ്യക്തമാക്കി.എ ഐ ബി ട്രാക്കര്‍ ഉപഭോക്താക്കള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച കൂടിയ പലിശ നിരക്ക് നേരത്തേ തന്നെ ബാധകമാണ്.അതനുസരിച്ച് 1.25% പലിശയാണ് ഇവര്‍ നല്‍കേണ്ടത്.

നവംബര്‍ അവസാനത്തോടെ നിക്ഷേപത്തിന്മേലുള്ള പലിശ നിരക്ക് ഉയര്‍ത്തുമെന്നും എ ഐ ബി പറഞ്ഞു.15,000 യൂറോയില്‍ കൂടുതല്‍ ഡെപ്പോസിറ്റുള്ള ഉപഭോക്താക്കള്‍ക്ക് 0.25% പലിശ നിരക്കില്‍ ഒരു വര്‍ഷത്തെ ഫിക്സഡ് ടേം ഡെപ്പോസിറ്റും ലഭിക്കും.

വില കൂടുമോ ?കുറയുമോ അനിശ്ചിതത്വം തുടരുന്നു

തലചായ്ക്കാന്‍ ഒരിടം തേടുന്ന ഒരു തലമുറയെ അമ്പരപ്പിച്ചുകൊണ്ട് മുന്നേറിയ പ്രോപ്പര്‍ട്ടി വിലയുടെ കുതിച്ചുചാട്ടം ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ടുനിന്നു. വിലക്കയറ്റത്തിന്റെ കാലയളവ് അവസാനിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2013 മുതല്‍, ഐറിഷ് വീടുകളുടെ വില ഇരട്ടിയിലധികം വര്‍ധിച്ചു, ഓരോ വര്‍ഷവും സാമ്പത്തിക വിദഗ്ദര്‍ വില കുറയുമെന്ന് പ്രവചനം നടത്താന്‍ ഉപയോഗിച്ച സൂത്രവാക്യങ്ങളെയെല്ലാം തകിടം മറിച്ചാണ് പ്രോപ്പര്‍ട്ടി സിന്‍ഡിക്കേറ്റ് പോംവഴികള്‍ കണ്ടെത്തിയത്.

എന്നാല്‍ വളര്‍ച്ചയുടെ പാരമ്യത്തില്‍ അവര്‍ക്ക് സുല്ലിടാതിരിക്കാന്‍ ആവില്ലെന്നാണ് ഇപ്പോഴത്തെ വാദം.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ വീടുകളുടെ വില 10% കുറയുമെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് അയര്‍ലണ്ടിന്റെ ഭാരവാഹിയുമായ കോര്‍മാക് ലൂസിയും പറയുന്നു.

എങ്കിലും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ Daft.ie ഹൗസ് പ്രൈസ് റിപ്പോര്‍ട്ട്, വീടുകളുടെ വിലയില്‍ ദീര്‍ഘകാലമായി കാത്തിരുന്ന സ്ഥിരത തന്നെയാണ് കാണിക്കുന്നത്.നേരിയ ,നാമമാത്ര വര്‍ദ്ധനവ് മാത്രം!

2022-ന്റെ മൂന്നാം പാദത്തില്‍ രാജ്യവ്യാപകമായി ലിസ്റ്റ് ചെയ്ത ശരാശരി വില €311,514 ആയിരുന്നു – വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ശരാശരിയേക്കാള്‍ 0.1% വര്‍ധനവ് മാത്രം.വില കയറുന്നില്ലെന്ന് തന്നെയാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.

വരും മാസങ്ങളില്‍ വിലയില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി RTÉ യുടെ ബ്രണ്ടന്‍ ഒ’കോണര്‍ ഷോയില്‍ കോര്‍മാക് ലൂസി പറഞ്ഞു.

സപ്ലെ ഇപ്പോഴും വേണ്ട വിധത്തില്‍ ഇല്ലെന്നുള്ള പ്രശ്നമാണ് ഇവിടെയുള്ളത്.’വീടിന്റെ വില കുറയുകയാണെങ്കില്‍ വീട് കണ്ടെത്താന്‍ ശ്രമിക്കുന്ന ദമ്പതികള്‍ക്കോ ??വീട്ടുകാര്‍ക്കോ ,ഡിപ്പോസിറ്റ് സ്വരൂപിക്കാനുള്ള സാഹചര്യം എളുപ്പമാക്കിയേക്കാം. അടുത്ത 18 മാസത്തിനുള്ളില്‍ അവ കുറയാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു – ഒരുപാട് അല്ല. , ഒരുപക്ഷെ 10%. പക്ഷെ ആവശ്യമായ വീടുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍ ഇപ്പോഴും വിപണിയിലുണ്ട് ,അദ്ദേഹം പറഞ്ഞു. Daft.ie റിപ്പോര്‍ട്ട് കാണിക്കുന്നത് സെപ്തംബര്‍ 1 ന് വാങ്ങാന്‍ ലഭ്യമായ വീടുകളുടെ എണ്ണം ഏകദേശം 15,500 ആയിരുന്നു

”ഈ വര്‍ഷം, അയര്‍ലന്‍ഡില്‍ 25,000 പുതിയ വീടുകള്‍ കൂടി പൂര്‍ത്തീകരിച്ചേക്കാമെന്നും അതോടെ പ്രശ്‌നങ്ങള്‍ എന്നുമാണ് മറ്റു വിദഗ്ദരും പറയുന്നത്..

‘എസ്സിഎസ്ഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നിര്‍മ്മാണച്ചെലവ് ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 15% വര്‍ദ്ധിച്ചതിനാല്‍ അവയും വിലയില്‍ പ്രതിഫലിക്കും. എങ്കിലും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കുകളും ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതും വീട് വില്‍ക്കാനിരിക്കുന്നവരുടെ തീരുമാനത്തെയും ബാധിച്ചേക്കാം.

Advertisment