ലണ്ടന്‍: ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിനെ മുന്‍നിര്‍ത്തി വീണ്ടും വിമത നീക്കം സജീവമാകുന്നു.
തെരഞ്ഞെടുപ്പില്‍ സുനാകിനെ പരാജയപ്പെടുത്തി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ലിസ് ട്രസിനെ പുറത്താക്കാനുള്ള ചരടുവലികളാണ് നടക്കുന്നതെന്ന് സൂചന.
ഐഎംഎഫ് യോഗത്തിനു യുഎസിലേക്കു പുറപ്പെട്ട ചാന്‍സലര്‍ ക്വാസി ക്വാര്‍ടെങ്ങിനെ തിരിച്ചുവിളിച്ച് രാജി എഴുതി വാങ്ങിയ ട്രസിന്റെ നടപടി ഇതു മുന്‍കൂട്ടി കണ്ടാണെന്നും വിലയിരുത്തല്‍. എന്നാല്‍, ക്വാര്‍ടെങ്ങിനു പകരം ട്രസ് ചാന്‍സലറായി നിയമിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പില്‍ സുനാകിനെ പിന്തുണച്ച ജെറമി ഹണ്ടിനെയാണ് എന്നതും കൗതുകമുണര്‍ത്തുന്നു. സുനാക് ക്യാംപില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്രസ് നടത്തിയ നീക്കമായും ഇതു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.