New Update
അങ്കാറ: തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പതായി ഉയര്‍ന്നു.
Advertisment
തീരദേശ പ്രവിശ്യയായ ബാര്‍ട്ടിനിലെ അമാസ്ര പട്ടണത്തിലാണ് അപകടമുണ്ടായത്. 11 പേര്‍ ഇപ്പോഴും പരുക്കുകളോടെ ആശുപത്രിയിലാണ്. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.
110 തൊഴിലാളികളാണ് അപകട സമയത്ത് ഖനിയിലുണ്ടായിരുന്നത്. ഭൂനിരപ്പില്‍ നിന്ന് 350 മീറ്റര്‍ താഴെയായിരുന്നു സ്ഫോടനം. മീതെയ്ന്‍ വാതകത്തിനു തീപിടിക്കുകയും, അത് സ്ഫോടനത്തിനു കാരണമാകുകയും ചെയ്തെന്നാണ് വിലയിരുത്തല്‍.