ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ തെക്കു പടിഞ്ഞാറന്‍ കൗണ്ടികളില്‍ ഇന്ന് കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.ഉച്ചയാടെ മഴ ശക്തമാകുമെന്നാണ് പ്രവചനം.
ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കും മഴയും ഉണ്ടാവും..ഉച്ചയ്ക്ക് ഒരു മണിയോടെ തെക്ക് ഭാഗത്ത് ശക്തമായ കാര്‍മേഘം രൂപപ്പെടും. ഉച്ചകഴിയുന്നതോടെ കനത്ത മഴയാകും. വൈകുന്നേരത്തോടെ മഴ വടക്ക് കിഴക്ക് ഭാഗത്തേക്കും വ്യാപിക്കും. പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ മഴയും കാറ്റും അതിശക്തമാകും.മണ്‍സ്റ്ററിലും കണക്ടിലുമുള്‍പ്പടെ എല്ലായിടത്തും മഴയായിരിക്കും.
കെറി, ലിമെറിക്, ക്ലയര്‍, ഡൊണഗേല്‍, ഗോള്‍വേ, ലെട്രിം, മേയോ, സ്ലൈഗോ എന്നീ കൗണ്ടികളില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.മണിക്കൂറില്‍ ശരാശരി 50 മുതല്‍ 65 കിലോമീറ്റര്‍ വേഗതയിലെത്തുന്ന കാറ്റ്, 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചേക്കാം.ഇന്ന് രാത്രി 10മുതല്‍ തിങ്കളാഴ്ച രാവിലെ വരെയാണ് മുന്നറിയിപ്പ് ബാധകമാവുക.