New Update
ബര്‍ലിന്‍: പൊതു ഗതാഗത മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 9 യൂറോ ടിക്കറ്റ് പദ്ധതി വന്‍ വിജയമായ സാഹചര്യത്തില്‍, രാജ്യവ്യാപകമായി 49 യൂറോ ടിക്കറ്റ് പദ്ധതി നടപ്പാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Advertisment
സബ്സ്ൈ്രകബര്‍ രീതിയില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് രാജ്യമെമ്പാടുമുള്ള പൊതു ഗതാഗത സംവിധാനങ്ങളിലും പ്രാദേശിക ഗതാഗത മാര്‍ഗങ്ങളിലും സഞ്ചരിക്കാം. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഡിജിറ്റലായി മാത്രം ലഭിക്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു മാസമായിരിക്കും കുറഞ്ഞ കാലാവധി എന്നാണ് സൂചന. 9 യൂറോ ടിക്കറ്റ് പോലെ തന്നെ അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും 49 യൂറോ ടിക്കറ്റ് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പു നല്‍കുന്നു.