ഡബ്ലിന്‍ : അയര്‍ലണ്ടിലെ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എന്റഗ്രോ ഒരാഴ്ച നീണ്ട റിക്രൂട്ട്‌മെന്റ് റോഡ്‌ഷോ സംഘടിപ്പിക്കുന്നു. പട്ടണങ്ങളിലും നഗരങ്ങളിലും കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന കമ്പനിയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമുകളിലെ വിവിധ തസ്തികകളിലേയ്ക്കാണ് നിയമനം നടത്തുക. റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഒക്ടോബര്‍ 24 ന് പോര്‍ട്ട് ലീഷിലെ മാള്‍ഡ്രോണ്‍ ഹോട്ടലിലാരംഭിക്കുന്നത്. റോഡ്‌ഷോ കാര്‍ലോ, മെയ്‌നൂത്ത്, വിക്ലോ, ന്യൂലാന്‍ഡ്‌സ് ക്രോസ് എന്നിവിടങ്ങളിലേക്ക് ദിവസവുമെത്തും.
നാഷണല്‍ ബ്രോഡ്ബാന്‍ഡ് അയര്‍ലണ്ട്, വിര്‍ജിന്‍ മീഡിയ ഐഇ, എസ് ഐ ആര്‍ ഒ, സിറ്റി ഫൈബര്‍ എന്നിവയ്‌ക്കൊപ്പമാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ എന്റഗ്രോയും പ്രവര്‍ത്തിക്കുന്നത്.വരും മാസങ്ങളിലായി ഡസന്‍ കണക്കിന് ഒഴിവുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവാണിതെന്ന് കമ്പനിയുടെ സിഇഒ ജിം ഡോയല്‍ പറഞ്ഞു.
കമ്പനിയുടെ ബല്‍ഡൊണല്‍, ഡബ്ലിന്‍, ബേസ് കില്‍കെന്നി ഫെസിലിറ്റി എന്നിവിടങ്ങളില്‍ ഉടന്‍ കമ്പനിയുടെ സേവനം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസൈന്‍ എന്‍ജിനീയര്‍മാര്‍ക്കായി ഗ്രാജ്വേറ്റ് പ്രോഗ്രാം തുടങ്ങിയിട്ടുണ്ടെന്നും സി ഇ ഒ പറഞ്ഞു. നിലവിലുള്ള ജിഐഎസ് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമും തുടരുന്നുണ്ട്.