ഡാളസ്: മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാര്‍ത്തോമായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്കു ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വളരെ ഊഷ്മളമായ സ്വീകരണം നൽകി.
/sathyam/media/post_attachments/ZX1PnIGlsnmR4QrbG9Iy.jpg)
ഡാളസ് സെന്റ് പോൾസ് ഇടവകയുടെ വികാരി റെവ,ഷിജു സി ജോയിയുടെ നേതൃത്വത്തിലായിരുന്നു സഭാ അധ്യക്ഷനെ സ്വീകരിച്ചത്. ഒക്‌ടോബർ 15 ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ്പോൾസ് മാർത്തോമാ ഇടവകയുടെ പാഴ്സനേജിൽ ഒരുക്കിയ പ്രഭാതഭക്ഷണത്തിനു ശേഷം കമ്മറ്റി അംഗങ്ങളുമായി ആശയ വിനിമയം നടത്തി.
ഇടവകയുടെ വളർച്ചയിലും നടത്തിപ്പിലും മെത്രാപോലിത്ത അതിയായ സന്തോഷം അറിയിച്ചു.