ജര്‍മനിയില്‍ ഡോക്ടറെ കാണുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍

author-image
athira kk
New Update

ബര്‍ലിന്‍: ഏതു നാട്ടില്‍ പോയി താമസിച്ചാലും ഡോക്ടറെ സന്ദര്‍ശിക്കുക എന്നത് ചിലപ്പോള്‍ അനിവാര്യമായി വരാം. അതിനാല്‍ തന്നെ, ജര്‍മനിയില്‍ ഡോക്ടറെ കാണുമ്പോള്‍ ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങള്‍ ഇതാ:

Advertisment

publive-image

എന്‍എച്ച്എസ് പോലുള്ള സംവിധാനങ്ങള്‍ സൗജന്യ ചികിത്സ നേടിയിട്ടുള്ളവര്‍ക്ക് ജര്‍മനിയില്‍ ഡോക്ടര്‍ക്ക് ഫീസ് കൊടുക്കണമെന്നറിയുന്നത് അമ്പരപ്പിനു കാരണമായേക്കും. പക്ഷേ, ഇവിടെ അങ്ങനെയാണ്, എല്ലാ തരം ചികിത്സകളും ഇന്‍ഷുറന്‍സിനു കീഴില്‍ വരില്ല. അപ്പോള്‍ അപ്പോയിന്റ്മെന്റിനു പണം നല്‍കേണ്ടി വരാന്‍ സാധ്യതയുണ്ട്.

പലതരം പ്രിസ്ക്രിപ്ഷനുകളാണ് ജര്‍മനിയിലെ വിദേശികള്‍ക്ക് ഡോക്ടര്‍മാരില്‍നിന്നു കിട്ടാവുന്ന മറ്റൊരു 'സര്‍പ്റൈസ്'. സ്ററാറ്റ്യൂറ്ററി ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ളവര്‍ക്ക് പിങ്ക് സ്ളിപ്പിലായിരിക്കും പ്രിസ്ക്രിപ്ഷന്‍. ഇവര്‍ മരുന്നു വാങ്ങുമ്പോള്‍ ഫാര്‍മസിയില്‍ ചെറിയ തുക നല്‍കേണ്ടിവരും. സ്വകാര്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് നീല സ്ളിപ്പിലാണ് പ്രിസ്ക്രിപ്ഷന്‍. അവര്‍ മരുന്നിന്റെ പണം പൂര്‍ണമായി നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനി പിന്നീടത് റീഇംബേഴ്സ് ചെയ്യും. പബ്ളിക് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വന്നാലും നിങ്ങളുടെ ചികിത്സ അതില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ നീ പ്രിസ്ക്രിപ്ഷന്‍ തന്നെ കിട്ടും. പച്ച സ്ളിപ്പാണെങ്കില്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ചികിത്സയായിരിക്കും. ഏഴു ദിവസത്തിനുള്ളില്‍ കാലാവധി കഴിയുന്ന വസ്തുക്കള്‍ നിര്‍ദേശിക്കുന്നതാണ് മഞ്ഞ സ്ളിപ്പ്.

ജര്‍മനിക്കാര്‍ പൊതുവേ അപരിചിതരോട് അത്ര സൗഹൃദ മനോഭാവം കാട്ടുന്നവരല്ലെന്നാണ് പറയുക. എന്നാല്‍, ഡോക്ടറുടെ വെയ്റ്റിങ് റൂമില്‍ ജര്‍മനിക്കാര്‍ അസാധാരണമാം വിധം സൗഹാര്‍ദപരമായി പെരുമാറുന്നതും കാണാം.

അതേസമയം, ഡോക്ടര്‍ാരും അവരുടെ റിസപ്ഷനിസ്ററുകളും പൊതുവേ അത്ര സോഫ്റ്റ് ആയിരിക്കുകയുമില്ല. പരിശോധനയ്ക്കായി വസ്ത്രം നീക്കേണ്ട സാഹചര്യം വന്നാല്‍ ഗൗണോ ടവ്വലോ പ്രതീക്ഷിക്കരുത്. വസ്ത്രം മാറാന്‍ ഒരു കര്‍ട്ടന്റെ മറ പോലും കിട്ടിയെന്നും വരില്ല.

അപ്പോയിന്റ്മെന്റ് എടുത്താലും കാത്തിരിക്കാന്‍ തയാറാകണം എന്നതാണ് മറ്റൊരു പാഠം. 2~3 മണിക്കൂര്‍ വെയ്റ്റിങ് വിന്‍ഡോയാണ് ലഭിക്കുക. ഈ സമയത്ത് ആദ്യം വരുന്നവര്‍ക്ക് ആദ്യം അവസരം. കാത്തിരിക്കാന്‍ സമയമുള്ളവര്‍ക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെയും ഡോക്ടറെ കാണാന്‍ ഈ സംവിധാനം അവസരം നല്‍കുന്നു.

പബ്ളിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ ആദ്യം ജിപിയെ കണ്ട് അവിടെ നിന്ന് സ്പെഷ്യലിസ്ററ്് ഡോക്ടര്‍ക്ക് റഫറല്‍ വാങ്ങുന്നതാണ് രീതി. ഗൈനക്കോളജിയും ഒഫ്താല്‍മോളജിയും പോലുള്ളവയില്‍ മാത്രമാണ് നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കുക.

അവധിക്ക് അപേക്ഷിക്കാനുള്ള സിക്ക് നോട്ട് നല്‍കാനും ജിപിയെ തന്നെ കാണണം. കോവിഡ് സമയത്ത് ഇത് ഫോണിലൂടെ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ പഴയ രീതി പുനസ്ഥാപിച്ചു.

Advertisment