New Update
കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം ആക്രമണം വീണ്ടും ശക്തിപ്പെടുത്തി. ഇറാന്‍ നിര്‍മിത ചാവേര്‍ ഡ്രോണുകളാണ് ഇതിനുപയോഗിക്കുന്നതെന്നാണ് വിവരം.
Advertisment
കഴിഞ്ഞ ദിവസം റഷ്യന്‍ അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദില്‍ യുക്രെയ്ന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയെന്നോണമാണ് റഷ്യ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്.
സാപൊറീഷ്യ ആണവനിലയത്തിനു സമീപവും ഷെല്ലാക്രമണമുണ്ടായി. നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വീണ്ടും തടസ്സപ്പെട്ടു. നിലയത്തിലെ ശീതീകരണ സംവിധാനം ഡീസല്‍ ജനറേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയാഴ്ച 2 തവണ നിലയത്തിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടിരുന്നു.