തുര്‍ക്കിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

author-image
athira kk
New Update

അങ്കാറ: തുര്‍ക്കിയില്‍ ആള്‍ത്താമസമുള്ള ബഹുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി പ്രചരിക്കുന്നു. എന്നാല്‍, ഇവിടെ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment

publive-image

ഇസ്താംബൂളിലെ കാടിക്കോയ് ജില്ലയിലെ ഫിക്കിര്‍തെപായിലെ, 24 നിലയുള്ള കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ താഴ്ഭാഗം മുതല്‍ തീ പടരുന്നതും പുകപടലങ്ങള്‍ ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരുവശം വഴി വളരെ വേഗത്തില്‍ മുകളിലേക്ക് തീപടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കെട്ടിടത്തില്‍നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിയ്ക്കുകയും തീയണയ്ക്കുകയും ചെയ്തു.

Advertisment