ഡബ്ലിന്‍ : പാര്‍പ്പിട സൗകര്യമടക്കമുള്ള ജീവിതച്ചെലവുകളുയര്‍ത്തുന്ന പ്രതിസന്ധികള്‍ അയര്‍ലണ്ടിലെ ജോലി സാധ്യതകളെ വളരെ ദോഷകരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കാരണങ്ങളാല്‍ പലരും കടല്‍ കടക്കുകയാണ്. താമസസൗകര്യങ്ങളുടെ കുറവുകള്‍ കാരണമാണ് ഡബ്ലിനിലെ കമ്പനികള്‍ അനുയോജ്യരായ ജീവനക്കാരെ കണ്ടെത്താന്‍ പാടുപെടുന്നത്.
പണപ്പെരുപ്പവും സ്‌കില്‍ ഷോര്‍ട്ടേജും മൂലം ഒട്ടുമിക്ക മേഖലകളിലും ശമ്പളവും കുറവാണ്. ഓണ്‍സൈറ്റ് വര്‍ക്കിംഗ് മാത്രമുള്ള കമ്പനികള്‍ക്ക് സ്റ്റാഫുകളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മോര്‍ഗന്‍ മക്കിന്‍ലി റിപ്പോര്‍ട്ട് പറയുന്നു.ഓരോ പാദത്തിലും പുതിയ ഒഴിവുകളുടെയും ഉദ്യോഗാര്‍ഥികളുടെയും എണ്ണം അടിസ്ഥാനമാക്കി ഐറിഷ് പ്രൊഫഷണല്‍ തൊഴില്‍ വിപണിയുടെ ആരോഗ്യം അളക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
2022 മൂന്നാം പാദത്തില്‍ പുതിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ 6.9% വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ മുന്‍ പാദത്തെ അപേക്ഷിച്ച് പുതിയ തൊഴിലവസരങ്ങള്‍ തേടുന്ന പ്രൊഫഷണലുകളുടെ എണ്ണത്തില്‍ 3.3% കുറവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.കഴിവുറ്റ ജീവനക്കാരെ ലഭിക്കുന്നതില്‍ വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് മോര്‍ഗന്‍ മക്കിന്‍ലി അയര്‍ലണ്ടിന്റെ ഗ്ലോബല്‍ എഫ് ഡി ഐ ഡയറക്ടര്‍ ട്രേക് കീവന്‍സ് പറഞ്ഞു.
ഫ്ളെക്സിബിള്‍ വര്‍ക്കിംഗ് ആണ് പല ഉദ്യോഗാര്‍ഥികളും മുന്‍ഗണന നല്‍കുന്നത്. മിക്കവരും ഹൈബ്രിഡ് വര്‍ക്കിംഗ് മോഡലാണ് ഇഷ്ടപ്പെടുന്നതും.അതിനാല്‍ എന്‍ട്രി ലെവലിലും ഗ്രാജ്വേറ്റ് തസ്തികകളിലും ആളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ പാടുപെടുകയാണ്.പാര്‍പ്പിടത്തിന്റെ അഭാവവും ജീവിതച്ചെലവ് പ്രതിസന്ധിയും കാരണമാണ് മിക്കവരും വിദേശത്തേയ്ക്ക് കടക്കുന്നത്.ഡബ്ലിനിലേക്കും ഡബ്ലിനില്‍ നിന്ന് ലോക്കല്‍ നഗരങ്ങളിലേക്കുമുള്ള സ്ഥലംമാറ്റങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയ, യുകെ, കാനഡ എന്നിവിടങ്ങളിലേയ്ക്കാണ് ഇവര്‍ പ്രധാനമായും പോകുന്നത്.തുടര്‍ന്ന് സിംഗപ്പൂര്‍, ദുബായ്, ബര്‍മുഡ, കേമാന്‍ ഐലന്റ്സിലുമെത്തുന്നു.സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ കോണ്ടിനെന്റല്‍ യൂറോപ്യന്‍ ലൊക്കേഷനുകളും പുതിയ ബിരുദധാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളാണ്.