മാഡ്രിഡ് : യൂറോപ്യൻ ശരാശരിയിലെത്താൻ സ്‌പെയിനിൽ ഏകദേശം 95,000 നഴ്‌സുമാർ ആവശ്യമാണെന്ന് ജനറൽ നഴ്‌സിംഗ് കൗൺസിലിന്റെ (CGE) പുതിയ റിപ്പോർട്ട്.
സ്പെയിനിൽ 330,000 നഴ്സുമാരാണ് നിലവിൽ ജോലി ചെയ്യുന്നത് , അതായത് ഓരോ 100,000 നിവാസികൾക്കും 625 നഴ്സുമാർ എന്ന നിരക്ക്, അതേസമയം യൂറോപ്യൻ ശരാശരിയായ 827 എന്ന സംഖ്യയിൽ നിന്നും ഏറെ പിന്നിൽ.
രാജ്യത്ത് ആവശ്യത്തിന് നഴ്‌സുമാർ ഇല്ലാത്തത് കാരണം ആരോഗ്യ മേഖല വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും, രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണനിരക്ക് വർദ്ധിക്കുന്നതുൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണക്കുകളെ ഉദ്ധരിച്ച് ,” CGE പ്രസിഡന്റ് Florentino Pérez Raya മുന്നറിയിപ്പ് നൽകി.
സ്പെയിനിൽ നഴ്സുമാരുടെ ലഭ്യതയിൽ ഓരോ പ്രദേശവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.. Murcia എന്ന റീജിയനിൽ ഒരു ലക്ഷം നിവാസികൾക്ക് 463 നഴ്സുമാർ എന്ന നിരക്കാണെന്നും ഇത് ജോലി ചെയ്യുന്ന നഴ്സുമാർക്ക് അധിക സമ്മർദ്ദം നൽകുന്നത് പുറമെ രോഗികൾക്ക് കൃത്യമായ ചികിത്സ കിട്ടാത്ത അവസ്ഥാ വിശേഷം സൃഷ്ടിക്കുമെന്നും CGE പ്രസിഡന്റ് വിശദീകരിച്ചു.
സ്പെയിനിന് പുറമെ യൂറോപ്പിൽ ഇറ്റലി,സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, ഗ്രീസ്, ലാത്വിയ എന്നിവിടങ്ങളിൽ മാത്രമാണ് ജനസംഖ്യാനുപാതികമായി.നഴ്‌സുമാരുടെ കുറവ്.
സ്പെയിനിൽ ഒരു നഴ്സിന് ചികിൽസിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം പലപ്പോഴും യൂറോപ്പ്യൻ ശരാശരിയുടെ രണ്ടോ മൂന്നോ ഇരട്ടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.