ബര്‍ലിന്‍: കുടിയേറ്റത്തിന്റെ തോത് റെക്കോഡ് ഉയരത്തിലെത്തിയിട്ടും ജര്‍മനിയിലെ തൊഴിലാളി ക്ഷാമം പരിഹാരമില്ലാതെ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ കുടിയേറ്റ നിയമത്തില്‍ ഉദാരമായ പരിഷ്കാരങ്ങള്‍ വരുത്താന്‍ ഫെഡറല്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വിദഗ്ധ തൊഴിലാളികളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.
കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കഴിഞ്ഞ പാദത്തില്‍ മാത്രം ഇരുപതു ലക്ഷം തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ കണക്കനുസരിച്ച്, 2026 ആകുന്നതോടെ ഇത് 2,40,000 ആകുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യം നേരിടാന്‍ കനേഡിയന്‍ മാതൃകയിലുള്ള പോയിന്റ്സ്~അധിഷ്ഠിത ഇമിഗ്രേഷന്‍ സമ്പ്രദായത്തിലേക്കാണ് ജര്‍മനി മാറുന്നത്. ഇതനുസരിച്ച്, പ്രൊഫഷണള്‍ ബിരുദം/പ്രൊഫഷണല്‍ യോഗ്യത, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഭാഷാ പരിജ്ഞാനം/ജര്‍മനിയില്‍ മുന്‍പ് റസിഡന്റായിരുന്നവര്‍ എന്നിങ്ങനെ ഏതെങ്കിലുമൊരു മാനദണ്ഡം പാലിക്കാന്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ വിസ ലഭിക്കും. പ്രായം മുപ്പത്തഞ്ചിനു താഴെയുമായിരിക്കണം.