ലണ്ടന്‍: ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ഭാര്യ കാമില കോഹിനൂര്‍ രത്നം പതിച്ച കിരീടം ധരിക്കില്ലെന്ന് സൂചന.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടത്തിലും ചെങ്കോലിലും നിറയെ കൊളോണിയല്‍ കാലഘട്ടത്തിലെ മോഷണ മുതലുകളാണെന്ന ആരോപണം ശക്തമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും കുപ്രസിദ്ധമാണ് കോഹിന്നൂര്‍ മോഷണ കഥ.
ഏറെ വിവാദങ്ങള്‍ക്കു കാരണമായ കോഹിനൂര്‍ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തില്‍ മോശം ചര്‍ച്ചകളുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാമില ഈ കിരീടം ചടങ്ങില്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിയതെന്ന് കരുതുന്നു. രാജ്ഞിയായിരുന്ന എലിസബത്ത് ധരിച്ചിരുന്ന കിരീടം അവരുടെ മരണശേഷം കാമിലയ്ക്കു നല്‍കാനായിരുന്നു ധാരണ.
105.6 കാരറ്റ് വരുന്ന കോഹിനൂര്‍ രത്നം അലങ്കരിച്ച കിരീടമാണ് 1937ല്‍ ജോര്‍ജ് ആറാമനെ രാജാവായി വാഴിക്കുന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ മാതാവ് ചൂടിയിരുന്നത്. അത് എലിസബത്ത് രാജ്ഞിയും പിന്തുടരുകയായിരുന്നു.