ജോര്‍ജ് എന്‍കെന്‍ചോയെ വെടിവെച്ചു കൊന്ന സംഭവം ;ഗാര്‍ഡ ഓംബുഡ്സ്മാന്‍ അന്വേഷണം പൂര്‍ത്തിയായി

author-image
athira kk
New Update

ഡബ്ലിന്‍ : വീട്ടുവളപ്പില്‍ മാനസിക രോഗിയായ യുവാവിനെ ഗാര്‍ഡ വെടിവെച്ചു കൊന്ന വിവാദ സംഭവത്തില്‍ ഗാര്‍ഡ ഓംബുഡ്സ്മാന്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി.അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് ഉന്നതര്‍ക്കും മറ്റും നിയമപരമായ അവലോകനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.ജോര്‍ജ് എന്‍കെന്‍ചോയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച അന്വേഷണമാണ് ഏറെ വൈകി ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്.
publive-image

Advertisment

2020 ഡിസംബറില്‍ വെസ്റ്റ് ഡബ്ലിനിലെ ക്ലോണിയിലെ വീടിന്റെ മുറ്റത്താണ് ഗാര്‍ഡയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ജോര്‍ജ്ജ് എന്‍കെന്‍ചോ (27) വെടിയേറ്റ് മരിച്ചത്.സഹോദരങ്ങള്‍ക്കു മുന്നിലായിരുന്നു സംഭവം. ജ്യേഷ്ടന് മാനസിക പ്രശ്നമുണ്ടെന്ന് അവര്‍ നിലവിളിച്ചു പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ ഗാര്‍ഡ തയ്യാറായില്ല.ഉച്ചയ്ക്ക് 12.35നാണ് എന്‍കെന്‍ചോയ്ക്ക് വെടിയേറ്റത്.ഇതിന് മുമ്പ് ജോര്‍ജ് യൂറോസ്പാറില്‍ കടയുടമയെ ജോര്‍ജ്ജ് ആക്രമിച്ചിരുന്നു.തുടര്‍ന്നാണ് ഗാര്‍ഡ ഇയാളെ പിന്തുടര്‍ന്നത്.

കത്തി താഴെയിടാന്‍ ഗാര്‍ഡ ജോര്‍ജ്ജിനോട് പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ഇദ്ദേഹം അതിന് വിസമ്മതിച്ചു. ഗാര്‍ഡയെ ഭീഷണിപ്പെടുത്തി.ജോര്‍ജ്ജ് ഓടി വീട്ടിലെത്തുമ്പോഴേക്കും അവിടെ ആംഡ് സപ്പോര്‍ട്ട് യൂണിറ്റിലെ രണ്ട് അംഗങ്ങള്‍ എത്തിയിരുന്നു. അവര്‍ക്ക് അത് ജോര്‍ജ്ജിന്റെ വീടാണെന്ന് അറിയില്ലായിരുന്നു.വീടിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയിരിക്കുകയാണെന്നും അവര്‍ സംശയിച്ചു.തുടര്‍ന്ന് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. രണ്ട് തവണ ടേസര്‍ ചെയ്യാനും ശ്രമിച്ചു.എന്നിട്ടും ജോര്‍ജ്ജ് കത്തിയുമായി ഭീഷണി തുടര്‍ന്നു. പിന്നീടാണ് വെടിവെപ്പുണ്ടായത്.

ഗാര്‍ഡയുടെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്ന് അന്വേഷണ കമ്മീഷന് ശുപാര്‍ശ ചെയ്യാം.ഇതിനായി ഫയല്‍ ഡിപിപിയ്ക്കും അയയ്ക്കാം.അതല്ലെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍/അച്ചടക്ക നടപടികള്‍ക്കും നിര്‍ദ്ദേശിക്കാം. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇനിയും സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

Advertisment