കാനഡ: കാനഡ അടുത്ത ഏപ്രിൽ ഒന്നിനു മുൻപ് മൂന്നു ലക്ഷത്തോളം പേർക്കു പൗരത്വം നൽകും. നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പാക്കുന്ന പദ്ധതിയുടെ കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കാർക്കാവും എന്നു കരുതപ്പെടുന്നു. കാനഡയിൽ ജോലി ചെയ്യുന്നവരിൽ 14 ലക്ഷം പേർ ഇന്ത്യക്കാരാണ്. രാജ്യത്തു പഠിക്കുന്ന 622,000 വിദേശികളിൽ 217,410 പേർ ഇന്ത്യയിൽ നിന്നാണ്.
രാജ്യത്തെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ എന്ന ഏജൻസി 285,000 അപേക്ഷകളിൽ തീരുമാനം എടുക്കാൻ ഉറച്ചിട്ടുണ്ട്. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഓൺലൈൻ ആയി അപേക്ഷ നൽകാം. 2023 മാർച്ച് 31നു അവസാനിക്കുന്ന വർഷത്തിൽ മൂന്നു ലക്ഷത്തോളം പേർ പുതുതായി പൗരന്മാരാകും. കോവിഡ് കാലത്തു നിന്നു പോയതാണ് പൗരത്വ അപേക്ഷകളുടെ പരിശോധന.
ഈ സാമ്പത്തിക വർഷത്തിൽ 116,000 പുതിയ പൗരന്മാരെ കാനഡ സ്വാഗതം ചെയ്തു. 2021ൽ വെറും 35,000 മാത്രമായിരുന്നു. കൂടുതൽ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ആയിരത്തോളം ജീവനക്കാരെ കൂടി നിയമിച്ചിട്ടുണ്ട്.