ഫ്രാങ്ക്ഫുര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ക്ളബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ ഇന്റര്‍നാഷണല്‍ വോളീബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി.
ഒക്ടോബര്‍ 15 ന് ഫ്രാങ്ക്ഫുര്‍ട് ഏണ്‍സ്ററ് റൂട്ടര്‍ സ്കൂള്‍ സ്റേറഡിയത്തില്‍ നടത്തിയ വോളീബോള്‍ മാമാങ്കത്തില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട്, കൊളോണ്‍, ബോഹും എന്നിവിടങ്ങളില്‍നിന്നും, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുമായി 10 ടീമുകള്‍ പങ്കെടുത്തു. ടീം അംഗങ്ങളെയും കാണികളെയും ക്ളബ് പ്രസിഡന്റ് ജോസഫ് ഫിലിപ്പോസ്, വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ സ്വാഗതം ചെയ്തു.
രണ്ടു ഗ്രുപ്പുകളിലായി നടത്തിയ മത്സരങ്ങള്‍ കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. കിടിലന്‍ സ്മാഷുകള്‍ സ്റേറഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. ആദ്യപാദമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ഐ എസ് സി വിയന്ന, ടീം ബോഷ് ബോം, ബ്ളോക്ക് ബാസ്റേറഴ്സ് ബാസല്‍, ടീം മ്യൂണിക് എന്നിവര്‍ സെമിഫൈനലില്‍ ഇടംനേടി.
വാശിയേറിയ സെമിഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ച ഐ എസ് സി വിയന്നയും ടീം ബോഷ് ബോഹും ഫൈനലില്‍ ഏറ്റുമുട്ടി. തുടര്‍ച്ചയായ രണ്ടു ഗെയിമുകള്‍ നേടി ഐ എസ് സി വിയന്ന ഗോള്‍ഡന്‍ ജൂബിലി ട്രോഫി കരസ്ഥമാക്കി.
ഉന്നത നിലവാരം പുലര്‍ത്തിയ മത്സരങ്ങള്‍ കാണികള്‍ക്കു ദിവസം മുഴുവന്‍ കായിക വിരുന്നായി. സമാനമായ മത്സരങ്ങള്‍ വരും വര്‍ഷങ്ങളിലും ഉണ്ടാകണമെന്ന് കളിക്കാരും കാണികളും ഒരുപോലെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോസഫ് പീലിപ്പോസ്, സിറിയക് മുണ്ടക്കത്തറപ്പേല്‍, മെറിന്‍ കുളത്തില്‍, അരുണ്‍ കുമാര്‍ നായര്‍, സിബോ മാത്യു, മുന്‍ വോളീബോള്‍ താരങ്ങളായ ഫ്രാന്‍സിസ് വട്ടക്കുഴി കൊളോണ്‍, സോബിച്ചന്‍ ചേന്നങ്കര ബോഹും തുടങ്ങിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
പുതിയ തലമുറക്കാരായ അരുണ്‍കുമാര്‍ നായര്‍, സിബോ മാത്യു, സന്തോഷ് കോറോത് എന്നിവരടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് ടൂര്‍ണമെന്റിന്റെ ആസൂത്രകര്‍. പ്രധാന ജൂറി ആന്‍ഡ്രൂസ് ഓടതുപറമ്പില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ജോയിച്ചന്‍ പുത്തെന്‍പറപ്പില്‍, ആന്റണി തേവര്‍പാടം, മാഹീല്‍ ലംപേര്‍ട് എന്നിവരെ കൂടാതെ വിവിധ ടീമുകളില്‍ നിന്നുള്ളവര്‍ മത്സരങ്ങളുടെ റഫറിമാരായിരുന്നു.
ഫ്രാങ്ക്ഫുര്‍ട്ടിലെ മാതൃദീപ്തി ഒരുക്കിയ നടന്‍ പലഹാരങ്ങള്‍, കേക്ക്, പാനീയങ്ങള്‍ സ്പോര്‍ട്സ് ക്ളബ് വക ഡിന്നര്‍ എന്നിവയും കാണികളും കളിക്കാരും നന്നായി ആസ്വദിച്ചു.
സേവ്യര്‍ പള്ളിവാതുക്കല്‍ കളിക്കാര്‍ക്കും കാണികള്‍ക്കും നന്ദി രേഖപെടുത്തികൊണ്ട് 22ന് നടക്കുന്ന ജൂബിലി സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിച്ചു.
ഒക്ടോബര്‍ 22 നു ഫ്രാങ്ക്ഫുര്‍ട് സാല്‍ബവ് ഹോസ് നിദ്ദയില്‍ വച്ച് ഗോള്‍ഡന്‍ ജൂബിലി സമാപനം, വിവിധ കലാപരിപാടികളോടെ ആഘോഷിക്കും.