തന്തൂരി ചിക്കനുണ്ടാക്കാനറിയില്ലെന്ന കാരണത്താല്‍ വിസ നിഷേധിച്ച ഇന്ത്യന്‍ ഷെഫിന് ആശ്വാസമായി ഹൈക്കോടതി വിധി

author-image
athira kk
New Update

ഡബ്ലിന്‍ :തന്തൂരി ചിക്കനുണ്ടാക്കുന്നതില്‍ മതിയായ വൈദഗ്ധ്യമില്ലെന്നു ചൂണ്ടിക്കാട്ടി വിസ നിഷേധിച്ച ഇന്ത്യന്‍ ഷെഫിന് ആശ്വാസമായി ഹൈക്കോടതി വിധി. വിസ അപേക്ഷ നിരസിച്ച ജസ്റ്റിസ് വകുപ്പിന്റെ തീരുമാനം തള്ളിക്കളഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ഗെറൈറ്റ് ബോള്‍ഗര്‍ സര്‍ക്കാര്‍ നടപടി വിവിധ കാരണങ്ങളാല്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും വിധിച്ചു.വിസ നിഷേധിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
publive-image

Advertisment

അയര്‍ലണ്ടിനാവശ്യമായ വിവിധ വിഭവങ്ങള്‍ പാകം ചെയ്യാനുള്ള റസിപ്പികള്‍ നല്‍കാന്‍ ഈ ഷെഫിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ വിസ നിഷേധിച്ചത്.ഇന്ത്യന്‍ ഭക്ഷണം തയ്യാറാക്കുന്നതിനാണ് ഇദ്ദേഹത്തെ ജോലിയ്ക്കെടുത്തതെന്ന് റസ്റ്റോറന്റുടമയും വിസ അപേക്ഷകനും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.എന്നിട്ടും ജസ്റ്റിസ് വകുപ്പ് വിസ വിലക്കുകയായിരുന്നു.

ഗോള്‍വേ മേഖലയിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് തന്തൂരി ഷെഫിനുള്ള വര്‍ക്ക് പെര്‍മിറ്റ് 2020 ജൂണ്‍ മാസത്തില്‍ ലഭിച്ചത്.തുടര്‍ന്നാണ് ലോംഗ് സ്റ്റേയ്ക്ക് അപേക്ഷ നല്‍കിയത്.ഇതിന്റെ ഭാഗമായി നടന്ന ടെലിഫോണ്‍ ഇന്റര്‍വ്യുവില്‍ അയര്‍ലണ്ടില്‍ ഏത് തരത്തിലുള്ള ഭക്ഷണമാണ് പാകം ചെയ്യുന്നതെന്ന് ഇദ്ദേഹത്തോട് ചോദിച്ചു.പൊറോട്ട അടക്കമുള്ള ഇന്ത്യന്‍ ഭക്ഷണങ്ങളാണെന്ന് അദ്ദേഹം മറുപടി നല്‍കി.

ചിക്കന്‍ ടിക്കയുള്‍പ്പടെയുള്ള വിഭവങ്ങളുണ്ടാക്കാന്‍ അറിയാമോ എന്നായിരുന്നു അടുത്ത ചോദ്യം.അതെന്റെ ജോലിയുടെ ഭാഗമല്ലെന്നും ഇദ്ദേഹം പ്രതികരിച്ചു.തുടര്‍ന്ന്് അയര്‍ലണ്ടില്‍ ജോലിയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് വിസ നിഷേധിച്ചു.ഇദ്ദേഹത്തിന് ജോലി നല്‍കുന്നതിന് മുമ്പ് ഈ തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഐറിഷുകാരെ അന്വേഷിച്ചില്ലെന്ന ആരോപണവും വകുപ്പ് തൊഴിലുടമയ്ക്കെതിരെ ഉന്നയിച്ചു.

തുടര്‍ന്നാണ് ഇദ്ദേഹം അപ്പീല്‍ നല്‍കിയത്. അതും തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അപേക്ഷകന്‍ മുമ്പ് തന്തൂരി ഷെഫായി ജോലി ചെയ്തിട്ടുണ്ടെന്നും അവയുണ്ടാക്കാനാണ് തൊഴിലുടമ ആഗ്രഹിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസ് മന്ത്രിയുടെ തീരുമാനം യുക്തി ഭദ്രമല്ല.അപേക്ഷകന്റെ വൈദഗ്ധ്യം സംബന്ധിച്ച് തെളിവുകള്‍ നല്‍കാന്‍ അപ്പീല്‍ ഓഫീസര്‍ അവസരം നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment