ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ഒന്നര മാസം പിന്നിടുമ്പോള്‍ ഋഷി സുനാകിനു മുന്നില്‍ വീണ്ടും അതേ സ്ഥാനത്തേക്ക് വഴി തെളിയുന്നു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുള്ളവര്‍ തന്നെയാണ് ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുക. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍ ചാന്‍സലര്‍ കൂടിയായ ഇന്ത്യന്‍ ഋഷി സുനാകിനെ പ്രധാനമന്ത്രിയാക്കണം എന്നാഗ്രഹിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെയാണ്.
ഒരാഴ്ചക്കുള്ളില്‍ തന്നെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016 നു ശേഷം അഞ്ചാമത്തെ പ്രധാനമന്ത്രിയെയാണ് ബ്രിട്ടന്‍ തെരഞ്ഞെടുക്കാനൊരുങ്ങുന്നത്. ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെച്ച സുയല്ല ബ്രവര്‍മാനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. സുയെല്ലയും ഇന്ത്യന്‍ വംശജയാണ്.
അതേസമയം, ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റുമ്പോള്‍ തലപ്പത്തിരുന്ന ബോറിസ് ജോണ്‍സനെ ഇടക്കാലത്ത് പുറത്താക്കിയത് ശരിയായില്ലെന്നും, അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പെന്നി മോര്‍ഡോണ്ടാണ് മത്സരരംഗത്തു വരാനിടയുള്ള മറ്റൊരു പ്രമുഖന്‍.