അയര്‍ലണ്ടില്‍ അധ്യാപക ക്ഷാമം രൂക്ഷം… പരിഹാരം തേടി സര്‍ക്കാര്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു. ഇത് പരിഹരിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. ദീര്‍ഘകാല തസ്തികകളിലും ഹ്രസ്വകാല ഒഴിവുകളിലും അധ്യാപകരെ കിട്ടാതെ സ്‌കൂളുകള്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.ഡബ്ലിനെയാണ് ഈ പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. താമസ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.പ്രശ്നം പരിഹരിക്കുന്നതിനായി ജോബ് ഷെയറിംഗ് നിയമങ്ങള്‍ ഉദാരമാക്കിയിട്ടുണ്ട്.എന്നിട്ടും അധ്യാപകരുടെ കുറവ് പരിഹരിക്കാനാകുന്നില്ല.ഈ വിഷയം കൈകാര്യം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.എന്നിരുന്നാലും പ്രതിസന്ധി തുടരുകയാണ്.
publive-image

Advertisment

പ്രശ്ന പരിഹാരം ഉടനുണ്ടാകുമെന്ന് സൂചനയാണ് വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളി നല്‍കിയത്.പോസ്റ്റ് പ്രൈമറി പ്രിന്‍സിപ്പല്‍മാരുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ആന്‍ഡ് ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍മാരുടെ (എന്‍ എ പി ഡി) വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് റേച്ചല്‍ ഒ കോണറാണ് പ്രശ്നം വിദ്യാഭ്യാസ മന്ത്രി ഫോളിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കുന്നതിന് നടപടകളുണ്ടാകുമെന്ന് അറിയിച്ചത്.വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കാനും പോസ്റ്റ്-പ്രൈമറി അധ്യാപകര്‍ക്ക് അധിക ജോലി സമയം എന്നിവയൊക്കെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.കോവിഡ് കാലത്തുണ്ടായ ദീര്‍ഘകാല അവധികളെ നേരിടാന്‍ ഇത്തരം സംവിധാനങ്ങളുപയോഗിച്ചിരുന്നു.പോസ്റ്റ് പ്രൈമറി സ്‌കൂളുകളില്‍ 218 ,പ്രൈമറി സ്‌കൂളുകളില്‍ 242 എന്നിങ്ങനെയാണ് അധ്യാപകരുടെ ഒഴിവുകളാണ് സര്‍ക്കാര്‍ വെബ് സൈറ്റിലുള്ളത്.എന്നാല്‍ ഇത് യഥാര്‍ഥ കണക്കല്ലെന്ന് പ്രിന്‍സിപ്പല്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഉക്രൈയിനില്‍ നിന്നുള്ള കുട്ടികളുടെ വരവും പ്രതിസന്ധിയുണ്ടാക്കുന്നു.12,000ത്തിലധികം പേരാണ് ഇവിടുത്തെ സ്‌കൂളുകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഉക്രൈനിയന്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍ക്കായി 600 ലധികം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.എന്നാല്‍ യോഗ്യതയുള്ള ഉക്രൈനിയന്‍ അധ്യാപകരെ ആവശ്യത്തിന് ലഭിച്ചിട്ടില്ല. രജിസ്ട്രേഷനും വെറ്റിംഗും ടീച്ചിംഗ് കൗണ്‍സില്‍ ആരംഭിച്ചെങ്കിലും 81 അപേക്ഷകര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു.

Advertisment