ഷെയേര്‍ഡ് ഇക്വിറ്റി മോര്‍ട്ട് ഗേജ് സ്‌കീം കൂടുതല്‍ ജനപ്രിയമാകുന്നു

author-image
athira kk
New Update

ഡബ്ലിന്‍: സര്‍ക്കാരിന്റെ ഷെയേര്‍ഡ് ഇക്വിറ്റി മോര്‍ട്ട് ഗേജ് സ്‌കീം കൂടുതല്‍ ജനപ്രിയമാകുന്നു. തീരെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഫസ്റ്റ് ഹോം വാങ്ങാന്‍ ആവശ്യമായ മോര്‍ട്ട് ഗേജ് ലഭിക്കുന്നതിന് തുണയാകുന്നതാണ് ഈ സ്‌കീം. സമ്മറില്‍ ആരംഭിച്ച ഈ സ്‌കീമില്‍ 2000ലേറെ അപേക്ഷകളാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലഭിച്ചത്.ഇവരില്‍ 508 പേരുടെ മോര്‍ട്ട് ഗേജിന് അംഗീകാരം ലഭിച്ചു. സര്‍ക്കാരും പങ്കാളികളായ മോര്‍ട്ട്ഗേജ് ലെന്റര്‍മാരും ചേര്‍ന്ന് ഇവരെ വീടുകള്‍ വാങ്ങുന്നതിന് സഹായിച്ചു.അപേക്ഷകരില്‍ ഭൂരിഭാഗവും ഡബ്ലിന്‍,കില്‍ഡെയര്‍, മീത്ത്, വിക്ലോ എന്നിവയുടെ കമ്മ്യൂട്ടര്‍ ബെല്‍റ്റിലാണ് ഇവരിലേറെയും വീടുകള്‍ വാങ്ങിയത്. സ്‌കീമിന് തുടക്കത്തില്‍ത്തന്നെ ലഭിച്ച സ്വീകാര്യത പ്രോത്സാഹക ജനകമാണെന്ന് ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞു.
publive-image

Advertisment

ഫസ്റ്റ് ഹോം എന്റിറ്റി പ്രകാരം 359,000 യൂറോ വിലയുള്ള വീടു വാങ്ങുന്നതിന് 79,000 യൂറോയുടെ സഹായമാണ് ലഭിക്കുക.ഈ അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതി 2022 ജൂലൈയിലാണ് തുടങ്ങിയത്.400 മില്യണ്‍ യൂറോയുടെ ധനസഹായമാണ് പദ്ധതിയ്ക്കായി നീക്കിവെച്ചിരിക്കുന്നത്.

320,000 യൂറോയുടെ പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന 70,000 യൂറോ വരുമാനമുള്ള ദമ്പതികള്‍ക്കായിരിക്കും ഈ പദ്ധതി ഏറ്റവും പ്രയോജനപ്പെടുക.10ശതമാനം ഡെപ്പോസിറ്റിന് ശേഷം കടം വാങ്ങാന്‍ കഴിയുന്നത് 277,000 യൂറോയാണ്. അപ്പോള്‍ 43,000 യൂറോയുടെ വിടവുണ്ടാകും.ഈ തുകയാണ് സര്‍ക്കാര്‍ ഇക്വിറ്റിയായി നല്‍കുക.ആദ്യ അഞ്ച് വര്‍ഷം പലിശയില്ലാതെയാണ് ഫസ്റ്റ് ഹോം ഈ തുക ഇക്വിറ്റിയായി നല്‍കുക.ഇവര്‍ക്ക് ഹെല്‍പ്പ്-ടു-ബൈ സ്‌കീമില്‍ നിന്നും സഹായം നേടാം.വസ്തുവിന്റെ മൂല്യത്തിന്റെ 20 ശതമാനം വരെ നികുതിയിളവും ലഭിക്കും.

ഓരോ പ്രദേശത്തെയും അടിസ്ഥാനപ്പെടുത്തി വീടുകള്‍ക്ക് വില നിശ്ചയിച്ചിട്ടുണ്ട്.അതിനനുസൃതമായിട്ടായിരിക്കും സഹായം ലഭിക്കുക. ഓരോ ലോക്കല്‍ അതോറിറ്റി ഏരിയയിലും സ്‌കീമിന് യോഗ്യത നേടുന്ന വീടുകളുടെ വില ഫസ്റ്റ് ഹോം അവലോകനം ചെയ്യും. പ്രാദേശിക ഭവന വിപണിയിലെ തെറ്റായ പ്രവണതകള്‍ തടയുന്നതിനാണ് ഈ നടപടി.എന്നിട്ടായിരിക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക.

Advertisment