100 എം പിമാരുടെ പിന്തുണയോടെ  ഋഷി സുനാക്ക്‌ ആദ്യ കടമ്പ കടന്നു

author-image
athira kk
New Update

ബ്രിട്ടൻ: ബ്രിട്ടീഷ് യാഥാസ്ഥിതിക ടോറി കക്ഷിയുടെ നേതൃസ്‌ഥാനത്തേക്കു മത്സരിക്കാൻ ആവശ്യമായ 100 എം പിമാരുടെ പിന്തുണ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനാക്ക് നേടി. വെള്ളിയാഴ്ച വൈകിട്ടു അദ്ദേഹം 100 കടന്നുവെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Advertisment

publive-image

സെപ്റ്റംബറിൽ സുനാക്കിനെ തോൽപ്പിച്ചു പ്രധാനമന്ത്രിയായ ലിസ് ട്രസ് രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. അടുത്ത വെള്ളിയാഴ്ചയോടെയാണു  പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്.

Advertisment