റെഡ്മീറ്റ് കുറച്ച് ചിക്കനും മീനും നട്സും ശീലമാക്കൂ, പക്ഷാഘാത സാധ്യത പടിക്കു പുറത്ത്...

author-image
athira kk
New Update

തിരുവനതപുരം: റെഡ്മീറ്റ് ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? കാലറി കൂടിയ ഈ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്ന ശീലം പക്ഷാഘാതം വരാനുള്ള സാധ്യത കൂട്ടും എന്ന് ഹാർവഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത്, ക്ലീവ്‌ലാൻഡ് ക്ലിനിക് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കോഴിയിറച്ചി, മത്സ്യം, നട്സ് ഇവയെല്ലാം കഴിക്കുന്നത് ആരോഗ്യകരമെന്നും പഠനം പറയുന്നു.
publive-image

Advertisment

ദിവസം രണ്ടു തവണയിലധികം റെഡ്മീറ്റ് കഴിക്കുന്ന പുരുഷന്മാർക്ക് പക്ഷാഘാതം വരാനുള്ള സാധ്യത 28 ശതമാനം കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം നേരിടുന്നതു മൂലമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്.

ദിവസം ഒരു നേരം റെഡ്മീറ്റ് കഴിക്കുന്നവരെ അപേക്ഷിച്ച്, ദിവസവും ചിക്കൻ കഴിക്കുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 13 ശതമാനം കുറവാണെന്നും പഠനം പറയുന്നു. റെഡ്മീറ്റിനു പകരം നട്സ്, മത്സ്യം തുടങ്ങി പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.

അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ .കണക്കു പ്രകാരം യുഎസിൽ ഓരോ നാൽപതു സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് വരുന്നുണ്ട്.

ഇറച്ചിക്കു പകരം സസ്യാഹാരം ശീലമാക്കുന്നത് രോഗസാധ്യത കുറയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

എന്താണ് ഹാർട്ട് സ്ട്രോക്ക് ?

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഇത് മൂലം തലച്ചോറിലെ കലകൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുകയും മിനിറ്റുകൾക്കകം തലച്ചോറിലെ കോശങ്ങൾ നശിക്കാൻ തുടങ്ങുകയും ചെയ്യും.

അടിയന്തര ചികിത്സ ആവശ്യമുള്ള അവസ്ഥയാണിത്. എത്രയും പെട്ടെന്ന് ചികിത്സ തേടുന്നുവോ അത്രയും സങ്കീർണതകൾ കുറയ്ക്കാൻ സാധിക്കും.

ലക്ഷണങ്ങള്‍

1 സംസാരിക്കാൻ പ്രയാസം അനുഭവപ്പെടുക. മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ പറ്റാതിരിക്കുക.

2 മുഖത്തിനും കൈകൾക്കും കാലുകൾക്കും തളർച്ച.

3 കാഴ്ചയ്ക്ക് പ്രശ്നം.

4 തലവേദന

5 നടക്കാൻ പ്രയാസം

റെ‍ഡ്മീറ്റിനു പകരം എന്ത്?

റെഡ്മീറ്റിന്റെ അളവ് കുറച്ച് പോഷകഗുണങ്ങളുള്ള ഭക്ഷണം ശീലമാക്കാൻ ശ്രദ്ധിക്കാം. റെഡ്മീറ്റ് ഒഴിവാക്കുമ്പോൾ പ്രോട്ടീന്റെ ഉറവിടങ്ങളായ ചില ഭക്ഷണങ്ങൾ ശീലമാക്കാം എന്ന് ഹാർവഡ് ഹെൽൽത്തിലെ ഗവേഷകർ പറയുന്നു.

റെഡ്മീറ്റിനു പകരം മത്സ്യം, കോഴിയിറച്ചി, നട്സ്, പയർവർഗങ്ങൾ, കൊഴുപ്പു കുറഞ്ഞ പാലുൽപന്നങ്ങൾ, മുഴുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Advertisment