ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ വ്യാപാര രംഗത്ത് വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ സര്‍വ്വാധിപത്യം. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട പുതിയ കണക്കുകളാണ് രാജ്യത്തെ ബിസിനസ്സുകാരുടെ ചിത്രം വെളിപ്പെടുത്തുന്നത്.ഗതാഗത, യാത്രാ സര്‍വ്വീസ്, കയറ്റുമതി വ്യാപാരങ്ങളില്‍ 20% (47ബില്യണ്‍ യൂറോ)വും ഇറക്കുമതിയില്‍ 13%(44 ബില്യണ്‍ യൂറോ)വും മാത്രമാണ് ആഭ്യന്തര കമ്പനികള്‍ക്ക് അവകാശപ്പെടാനുള്ളത്.ബാക്കിയൊക്കെ വന്‍കിട ബഹുരാഷ്ട്രക്കുത്തകകളുടേതാണ്.
പുതിയ നിക്ഷേപത്തിന് അവസരം നല്‍കിയ പഴുതിലൂടെ നുഴഞ്ഞു കയറിയ ചൈനീസ് കമ്പനികളും, സേവന മികവില്‍ അയര്‍ലണ്ട് വിളിച്ചു വരുത്തിയ ഇന്ത്യന്‍ കമ്പനികളുമാണ് ഈ നിക്ഷേപങ്ങളില്‍ ഏറെയും നടത്തിയിക്കുന്നത്.അമേരിക്കന്‍ നിക്ഷേപവും കുറവല്ല.
സര്‍വ്വീസ് കയറ്റുമതിയുടെ 61%വും (140ബില്യണ്‍) മള്‍ട്ടി നാഷണല്‍ കമ്പനിയുടെ വകയാണെന്ന് കണക്കുകള്‍ പറയുന്നു.അഞ്ച് വലിയ കമ്പനികളാണ് കയറ്റുമതിയുടെ 47% (108 ബില്യണ്‍ യൂറോ)വും കൈയ്യാളുന്നത്.ഇറക്കുമതിയിലും ഇവര്‍ തന്നെയാണ് കാര്യക്കാര്‍.ഇറക്കുമതിയുടെ 44%വും 148 ബില്യണ്‍ യൂറോയും ഇവരുടെ വകയാണ്.
263 ബില്യണ്‍ യൂറോയുടെ ഇറക്കുമതി ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്.119 ബില്യണ്‍ യൂറോ മൂല്യമുള്ള എല്ലാ കമ്പ്യൂട്ടര്‍ സേവന കയറ്റുമതികളെല്ലാം വിദേശ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നായിരുന്നുവെന്ന് ഇന്നത്തെ സി എസ് ഒ പറയുന്നു.സര്‍വ്വീസ് കയറ്റുമതിയുടെ 80%വും സര്‍വ്വീസ് ഇറക്കുമതിയുടെ 87%വും ബഹുരാഷ്ട്ര കമ്പനികളുടേതാണ്.
കയറ്റുമതിയുടെ 53%വും കൈയ്യാളുന്ന ഐ സി ടിയുടേതാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ മേഖല.സേവന കയറ്റുമതിയുടെ 53% (121 ബില്യണ്‍ യൂറോ)വും ഇവരുടേതാണ്.മാനുഫാക്ചറിംഗ് മേഖലയുടെ വകയാണ് ഇറക്കുമതിയുടെ 45%വും.