ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. 35–ാം മിനിറ്റിൽ ഹർമൻജ്യോത് ഖാബ്രയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ഏറെ ലഭിച്ചു, പക്ഷേ ഒരു ഗോൾ മാത്രമാണു പിറന്നത്.
/sathyam/media/post_attachments/ml26hPmfP5y2InyHSYtf.jpg)
ആദ്യപകുതിയിൽ ഒഡിഷ താരം ജെറി ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. ഇവാൻ കല്യൂഷ്നിയുടെ തകർപ്പനൊരു ഷോട്ട് ഒഡിഷ ഗോളി പിടിച്ചെടുത്തു. ഒഡിഷ താരം തോയ്ബ സിങ് മികച്ചൊരു ഷോട്ടെടുത്തെങ്കിലും അതും ഗോളായില്ല. ബ്ലാസ്റ്റേഴ്സ് ഗോളി ഗിൽ തട്ടികയറ്റിയ പന്തിൽ ഒഡിഷയ്ക്ക് കോർണര്‍ ലഭിച്ചു. പക്ഷേ ഗോൾ നേടാൻ അവർക്കു സാധിച്ചില്ല. മത്സരം രണ്ടാം പകുതിയിലേക്ക്...
ഖാബ്രയുടെ ഗോൾ– 35–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു ലഭിച്ച കോർണറാണ് ഗോളിലേക്കുള്ള വഴി തുറന്നത്. കോർണർ ഒഡിഷ പോസ്റ്റിലേക്കു നൽകാതെ പാസ് വഴി പന്തു വീണ്ടും സ്വന്തമാക്കിയ അഡ്രിയാൻ ലൂണ ഖാബ്രയെ ലക്ഷ്യമാക്കി ഉയർത്തി നൽകി. പിഴവുകളില്ലാതെ പന്തു തലകൊണ്ടു വലയിലേക്കു തട്ടിയിടുമ്പോൾ പ്രതിരോധിക്കാന്‍ ഒഡിഷ ഗോളി അമരിന്ദർ സിങ്ങിനു സാധിച്ചില്ല.
കേരള ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവൻ– പ്രഭ്ഷുഖൻ ഗിൽ (ഗോൾ കീപ്പർ), ഹർമൻജ്യോത് ഖബ്ര, ലെസ്കോവിച്ച്, ഹോർമിപാം റിയുവ, ജെസൽ കർനെയ്റോ, പൂട്ടിയ, ജീക്സൻ, ഇവാൻ കല്യൂഷ്നി, അഡ്രിയൻ ലൂണ, സഹൽ അബ്ദുൽ സമദ്, ഡയമെന്റകോസ്.
ഒഡിഷ എഫ്സി പ്ലേയിങ് ഇലവൻ– അമരിന്ദര്‍ സിങ് (ഗോൾ കീപ്പർ), കാർലോസ് ഡെൽഗാഡോ, ശുഭം സാരംഗി, സഹിൽ പൻവാർ, ഐസക് ചക്ചുവാക്, തോയ്ബ സിങ്, സോൾ ക്രെസ്പോ, ഒസാമ മാലിക്, ഡീഗോ മൗറീഷ്യോ, ജെറി മൗമിങ്താംഗ, നന്ദകുമാർ ശേഖർ.