New Update
ലണ്ടന്‍: ചാഗോസ് ദ്വീപില്‍ കഴിയുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളെ നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കം തുടങ്ങി. അതേസമയം, ആരെയും നിര്‍ബന്ധപൂര്‍വം തിരിച്ചയയ്ക്കുന്നില്ലെന്നും, സ്വമേധയാ തിരിച്ചുപോകാന്‍ സന്നദ്ധരാകുന്നവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുക മാത്രമാണു ചെയ്യുന്നതെന്നും സര്‍ക്കാര്‍ വിശദീകരണം.
Advertisment
തിരിച്ചുപോകാന്‍ താത്പര്യമില്ലാത്തവരെ മറ്റേതെങ്കിലും രാജ്യത്തേക്കു മാറ്റാനും ആലോചന നടക്കുന്നു. ചാഗോസ് ദ്വീപ്സമൂഹത്തിന് മേലുള്ള പരമാധികാരം സംബന്ധിച്ച് മൗറീഷ്യസും യു.കെയും തമ്മില്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങെയൊരു നീക്കം.
ദ്വീപ് മൗറീഷ്യസിനു നല്‍കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ തീര്‍പ്പ്. എന്നാല്‍, ഇത് ഇനിയും പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ല. 120ലേറെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഇവിടെ കഴിയുന്നു.