ടെക്‌സസില്‍ ഏര്‍ലി വോട്ടിങ് ഇന്ന് (ഒക്‌ടോ. 24 തിങ്കളാഴ്ച) ആരംഭിക്കും

author-image
athira kk
New Update

ടെക്‌സസ് : ഇടക്കാല തിരഞ്ഞെടുപ്പിനോനുബന്ധിച്ചുള്ള ടെക്‌സസ് സംസ്ഥനത്തെ ഏര്‍ലി വോട്ടിങ് ഇന്ന് (24) ആരംഭിക്കും. പരാതികള്‍ക്ക് ഇടമില്ലാതെയാണ് ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

Advertisment

publive-image

രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ക്കും വോട്ടും ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി പോളിംഗിന്റെ 30 ദിവസം മുമ്പായിരുന്നു. തിരിച്ചറിയലിന് ഡ്രൈവിങ് ലൈസന്‍സ്, യുഎസ് പാസ്‌പോര്‍ട്ട്, യുഎസ് സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും.

18 മുതല്‍ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശം. ഇത്തവണ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രേഗ് എബട്ടിന് കനത്ത വെല്ലുവിളിയുയര്‍ത്തി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ യുവനേതാവ് ബെറ്റൊ ഒ റൂര്‍ക്കെയാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ ഗ്രേഗ് എബട്ടിന്റെ പിന്തുണ വര്‍ധിച്ചുവരുകയാണെന്ന് പറയുന്നുണ്ടെങ്കിലും നിരാശനാകാതെ റൂര്‍ക്കെ വോട്ട് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താമെങ്കിലും വിജയം പ്രതീക്ഷിക്കാനാവില്ല.

Advertisment