New Update
വിയന്ന: ലോകപ്രശസ്തമായ എനര്‍ജി ഡ്രിങ്ക് റെഡ്ബുളിന്റെ സഹ സ്ഥാപകനും റെഡ്ബുള്‍ ഫോര്‍മുല വണ്‍ റേസിങ് ടീം ഉടമയുമായ ഓസ്ട്രിയന്‍ കോടീശ്വരന്‍ ഡിട്രിച് മറ്റെഷിറ്റ്സ് അന്തരിച്ചു. 78 വയസായിരുന്നു.
Advertisment
ഓസ്ട്രിയയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന അദ്ദേഹത്തിന് ഏകദേശം 2700 കോടി ഡോളര്‍ ആസ്തിയാണുള്ളത്.
മറ്റെഷിറ്റ്സും തായ് നിക്ഷേപകനായ ചെലിയോ യോവിദ്യയും ചേര്‍ന്ന് 1984ലാണ് റെഡ്ബുള്‍ കമ്പനി സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള 172 രാജ്യങ്ങളില്‍ റെഡ്ബുള്‍ കമ്പനി ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നു.
വിവിധ ഇനങ്ങളിലെ ടീമുകളെയും കായികതാരങ്ങളെയും സ്പോണ്‍സര്‍ ചെയ്ത് കായികമേഖലയെ ഉപയോഗപ്പെടുത്തി റെഡ്ബുള്ളിന് വിപണി വിഹിതം വര്‍ധിപ്പിച്ചത് മറ്റെഷിറ്റ്സിന്റെ മികവായിരുന്നു.