ഡബ്ലിന്‍ : മുന്‍ മന്ത്രി ഷെയ്ന്‍ റോസ് രചയിതാവായ പുസ്തകത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടികളുമായി സിന്‍ ഫെയ്ന്‍ നേതാവ് മേരി മക് ലൂ ഡൊണാള്‍ഡിന്റെ കുടുംബം. ഇതു സംബന്ധിച്ച് മുന്‍ മന്ത്രിക്ക് മാര്‍ട്ടിന്‍ ലാനിഗന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.
മേരിയെക്കുറിച്ചുള്ള ജീവചരിത്രപരമായ പുസ്തകത്തിന്റെ മേരി ലൂ മക്ഡൊണാള്‍ഡ്: എ റിപ്പബ്ലിക്കന്‍ റിഡില്‍ എന്ന ഒരധ്യായത്തിലാണ് വിവാദ പരാമര്‍ശം. ഡബ്ലിനിലെ കാബ്രയിലുള്ള അവരുടെ കുടുംബ വീട് വാങ്ങുന്നതും പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ടതാണ് നിയമനടപടിയ്ക്ക് കാരണമായത്.
ഓരോ പൗരനും അവരുടെ സല്‍പ്പേര് കാത്തു സൂക്ഷിക്കാന്‍ അവകാശമുണ്ടെന്ന് മേരി ലൂ മക് ഡൊണാള്‍ഡ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, എന്നിവയോടൊപ്പം സല്‍പ്പേര് സംരക്ഷിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. തന്റെ ഭര്‍ത്താവും ഒരു വ്യക്തിയാണെന്നും ഇവര്‍ പറഞ്ഞു.
വക്കീല്‍ നോട്ടീസ് അതിശയപ്പെടുത്തുന്നതായി റോസ് പറഞ്ഞു.ഈ പുസ്തകത്തില്‍ ആരോപണമൊന്നുമില്ല. ചില ന്യായമായ ചോദ്യങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നത്. അതിന് ഉത്തരം നല്‍കണമെന്ന് പറയുകയാണ് ചെയ്തത്.ഏത് നിയമനടപടിയെയും നേരിടുമെന്നും റോസ് വ്യക്തമാക്കി.
ഈ പുസ്തക രചനയുമായി ബന്ധപ്പെട്ട് മേരിയെയും ഭര്‍ത്താവ് മാര്‍ട്ടിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല.രാഷ്ട്രീയക്കാരുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ സുതാര്യമായിരിക്കണം. ഇതിനകത്ത് സ്വകാര്യതാ ലംഘനത്തിന്റെ പ്രശ്നങ്ങളൊന്നുമില്ല.വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരാരോപണവും പുസ്‌കതത്തിലില്ലെന്നും റോസ് ആവര്‍ത്തിച്ചു,