എക്‌സ് യുഎഇ പെന്തക്കോസ്ത് കുടുംബസംഗമം അവിസ്മരണീയമായി

author-image
athira kk
New Update

ഡാലസ്:ഗള്‍ഫ് രാജ്യങ്ങളിലെ സേവനം അവസാനിപ്പിച്ചു വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയ യുഎഇ പെന്തക്കോസ്ത് കുടുംബസംഗമം സും പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ചത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.
publive-image

Advertisment

കാനഡയില്‍ നിന്നുള്ള പാസ്റ്റര്‍ ചാക്കോച്ചന്‍ ശാമുവേലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിച്ചു. ജോര്‍ജ് ആര്യംപള്ളിയില്‍ (ഡാളസ്) ഗാനമാലപിച്ചു സംഘടനാ ചെയര്‍മാന്‍ പാസ്റ്റര്‍ വി പി ജോസ് ഡാളസ് നിശ്ച്ചയിക്കപെട്ട സംഗീര്‍ത്തനം വായിച്ചു .തുടര്‍ന്നു ചെയര്‍മാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും ആമുഖപ്രസംഗം നടത്തുകയും ചെയ്തു. സ്റ്റീവന്‍ ദേവസ്യ (കേരളം) ഗാനമാലപിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ യുഎഇ കുടുംബങ്ങള്‍ സ്വയം പരിചയപ്പെടുത്തി.അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു.

പൊടിയന്‍ തോമസ് ഡാളസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനകു നേത്ര്വത്വം നല്‍കി .ജോയ്‌സ് ബാബുക്കുട്ടി കപ്പ് മാമ്മൂട്ടില്‍(ഡാളസ് ) ഹിന്ദി ഗാനം ആലപിച്ചു. തുടര്‍ന്ന് പാസ്റ്റര്‍ എം കെ വര്‍ഗീസ് (കേരളം) കുരിയന്‍ ജോര്‍ജ് (ന്യൂയോര്‍ക്) ബെഞ്ചമിന്‍ തോമസ്( കേരളം) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇവാഞ്ചലിസ്റ്റ് മാത്യു ഉമ്മന്‍ കണക്റ്റിക്കട്ട് നന്ദി പ്രകടിപ്പിച്ചു സമാപന പ്രസംഗത്തിനുശേഷം പാസ്റ്റര്‍ കെ എം സാമുവേല്‍ (കേരളം) പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടെ കൂടി യോഗം സംഗമം സമാപിച്ചു ജിനു ആര്യംപള്ളി ഡാളസ്) കോഡിനേറ്ററായിരുന്നു . എസ് പി ജെയിംസ് ( ദിവ്യ വാര്‍ത്ത ചീഫ് എഡിറ്റര്‍) മീറ്റിംഗ് നിയന്ത്രിക്കുകയും ചെയ്തു.

നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം പരിചയം പുതുക്കാന്‍ ലഭിച്ച അവസരം ഏവര്‍കും അവിസ്മരണീയമായി . പരസ്പരം ആഹ്ലാദം പങ്കിട്ടതിനു ശേഷം അടുത്ത മീറ്റിംഗ് 2023 സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

Advertisment