ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒരു ബ്രിട്ടീഷ്~ഇന്ത്യന്‍ എത്തുന്നുണ്ടെങ്കില്‍ അത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ ആകുമെന്ന് താന്‍ പത്തു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നതായി മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ കാമറൂണ്‍ അഭിനന്ദിച്ചു. ഋഷിക്ക് തന്റെ ആത്മാര്‍ഥമായ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2012 ഏപ്രിലിലാണ് കാമറൂണ്‍ ഈ പ്രവചനാത്മകമായ പ്രഖ്യാപനം നടത്തിയത്. കണ്‍സര്‍വേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു അത്. ''തങ്ങളുടെ പാര്‍ട്ടിയില്‍നിന്നാണ് ആദ്യമായി വനിതാ പ്രധാനമന്ത്രി (മാര്‍ഗരറ്റ് താച്ചര്‍ ) ഉണ്ടായത്. ജൂതവംശത്തില്‍നിന്നൊരാളെ യു.കെ. പ്രധാനമന്ത്രിപദത്തില്‍ ആദ്യമായി എത്തിച്ചതും ഞങ്ങളാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രിയാക്കുന്നതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാകുമെന്നാണ് ഞാന്‍ കരുതുന്നത്'', കാമറൂണ്‍ അന്നു പറഞ്ഞു.