ബംഗളൂരു: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസ് ലാഭവിഹിതമായി 126 കോടി രൂപ നല്‍കും./sathyam/media/post_attachments/tST4xjm1zuyiWCyIjXcR.jpg)
ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത. ഇപ്പോഴത്തെ വരുമാനമനുസരിച്ച് ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്ന.
ഇന്‍ഫോസിസില്‍ അക്ഷതയ്ക്ക് സെപ്റ്റംബര്‍ അവസാനത്തില്‍ 3.89 കോടി ഓഹരികള്‍ (0.93 ശതമാനം ഓഹരികള്‍) ആണുള്ളത്. ബോംബെ സ്റേറാക്ക് എക്സ്ചേഞ്ചില്‍ ചൊവ്വാഴ്ചത്തെ ട്രേഡിംഗ് വിലയായ 1,527.40 രൂപ വെച്ച് കണക്കാക്കുമ്പോള്‍ ഏകദേശം 5,956 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം.
ഈ വര്‍ഷം മെയ് 31~ന് ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 16 രൂപ വീതമാണ് ലാഭവിഹിതം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 16.5 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലാഭവിഹിതവും ചേര്‍ത്ത് ഒരു ഓഹരിക്ക് 32.5 രൂപ നിരക്കില്‍ 126.61 കോടി രൂപ അക്ഷതയ്ക്ക് ലഭിക്കും. ഓഹരി ഉടമകള്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്. 2021~ല്‍ ഒരു ഒഹരിക്ക് മൊത്തം 30 രൂപയാണ് അവര്‍ ലാഭവിഹിതം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us