ഡാളസ്: കൊല്ലം കുളത്തൂപ്പുഴ വട്ടക്കരിക്കം പുളിയോടില്‍ വെസ്റ്റേണ്‍ റെയില്‍വേ റിട്ട.ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് (മോനച്ചന്‍ 64) അന്തരിച്ചു. ഭാര്യ: പുനലൂര്‍ ചെമ്മന്തൂര്‍ പ്ലാം വിളയില്‍ ഡോളികുട്ടി വര്‍ഗീസ് (റിട്ട.നേഴ്സ്, ഗുരുനനാക്ക് ഹോസ്പിറ്റല്‍ മുംബൈ). മകന്‍: ജിനു പി.വര്‍ഗീസ്.
ചിക്കാഗോ മാര്‍ത്തോമ്മ ഇടവക മുന്‍ വികാരിയും ഇപ്പോള്‍ ചേപ്പാട് മാര്‍ത്തോമ്മ ഇടവക വികാരിയുമായ റവ.റോയ് പി.തോമസ്, ഡാളസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക അത്മായ ശുശ്രുഷകന്‍ ജോര്‍ജ് പി.തോമസ് (കൊച്ചുമോന്‍) എന്നിവര്‍ സഹോദരങ്ങള്‍ ആണ്. മറിയാമ്മ രാജു ചുനക്കര (റിട്ട.ഉദ്യോഗസ്ഥ ഭിലായ് സ്റ്റീല്‍ പ്ലാന്റ്), മാത്യു പി.തോമസ് കുളത്തൂപ്പുഴ (റിട്ട.ഹെഡ്മാസ്റ്റര്‍), അന്നമ്മ രാജു (മുംബൈ), സാറാമ്മ ഇട്ടിയവിര (മുംബൈ), എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.
സംസ്‌കാരം ഒക്ടോബര്‍ 27 വ്യാഴാഴ്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രുഷകളെ തുടര്‍ന്ന് കുളത്തൂപ്പുഴ സെന്റ്.തോമസ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
സംസ്‌കാര ചടങ്ങുകള്‍ തത്സമയം www.tinyurl.com/VarghesePThomas എന്ന വെബ്‌സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു പി.തോമസ് 9656318221 / 9447597186