New Update
ലണ്ടന്‍: ആഗോളനഗരങ്ങളുടെ സൂചിക തയാറാക്കിയപ്പോള്‍ ന്യൂയോര്‍ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാനേജ്മെന്‍റ് കണ്‍സല്‍ട്ടന്‍റായ കിയേണിയാണ് ഗ്ളോബല്‍ സിറ്റീസ് ഇന്‍ഡക്സ് തയാറാക്കിയത്.
Advertisment
ലണ്ടന്‍, പാരിസ്, ടോക്യോ എന്നിവയാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷവും ഈ നാല് നഗരങ്ങള്‍ തന്നെയായിരുന്നു ആദ്യ നാലിലുണ്ടായിരുന്നത്. 46 പോയന്‍റുകള്‍ നേടിയ റിയാദ്, ഏറ്റവും കൂടുതല്‍ പോയന്‍റ് വളര്‍ച്ചയുണ്ടായ നഗരമായി.
മിഡിലീസ്ററ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ദുബായ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അബൂദബിയും ഒമ്പതാം സ്ഥാനത്തെത്തിയതോടെ യു.എ.ഇയിലെ രണ്ട് നഗരങ്ങള്‍ ആദ്യപത്തില്‍ ഇടംപിടിച്ചു. ലോകമെമ്പാടുമുള്ള നഗരങ്ങളുടെ പട്ടികയില്‍ 22ാം സ്ഥാനത്താണ് ദുബായ്. നേരത്തെ 23ാം സ്ഥാനത്തായിരുന്നു.