New Update
വെല്ലിങ്ടന്‍: ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങളുടെ എണ്ണം പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതലായി.
Advertisment
ലിബറല്‍ ലേബര്‍ പാര്‍ട്ടി എംപിയായി സൊറായ പെകെ മേസണ്‍ സത്യപ്രതിജ്ഞ ചെയ്തതോടെ വനിതകളുടെ എണ്ണം അറുപതായി. പുരുഷ എംപിമാര്‍ ഇപ്പോള്‍ 59 മാത്രം. അയര്‍ലന്‍ഡ് അംബാസഡറായി ചുമതലയേറ്റ മുന്‍ സ്പീക്കര്‍ ട്രവര്‍ മല്ലാര്‍ഡിനു പകരമാണ് സൊറായ എംപിയായത്.
ക്യൂബ, മെക്സിക്കോ, നിക്കരാഗ്വ, റുവാണ്ട, യുഎഇ എന്നിവിടങ്ങളിലാണ് നിലവില്‍ 50% വനിതാ പ്രാതിനിധ്യമുള്ള പാര്‍ലമെന്റുകളുള്ളത്. ന്യൂസിലന്‍ഡില്‍ പ്രധാനമന്ത്രിയും വനിതയാണ്~ ജസീന്ത് ആന്‍ഡേഴ്സണ്‍.
ലോകത്താകെ വനിതാ സാമാജികര്‍ 26% ആണ്. ഇന്ത്യയുടെ ലോക്സഭയില്‍ സ്ത്രീകള്‍ 14.39% മാത്രം.