ലണ്ടന്‍: ഋഷി സുനകിന്‍റെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടിയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ എംപിമാര്‍.
ഋഷി സുനക്കിന്റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കുന്നതായി സിഖ് വംശജയായ ബ്രിട്ടീഷ് എം.പി പ്രീത് ഖൗര്‍ ഗില്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇന്ത്യന്‍/കിഴക്കന്‍ ആഫ്രിക്കന്‍ പൈതൃകമുള്ള ബ്രിട്ടന്‍റെ ആദ്യ പ്രധാനമന്ത്രിയെന്ന പ്രധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും ഗില്‍.
ഋഷി സുനക്കിനും ഭാര്യക്കും 730 മില്യണ്‍ പൗണ്ടിന്‍റെ സമ്പത്തുണ്ടെന്നും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സമ്പത്തിന്റെ ഇരട്ടിയാണിതെന്നും ഇന്ത്യന്‍ വംശജയും നോട്ടിങ്ഹാമില്‍നിന്നുള്ള എം.പിയുമായ നാദിയ വിറ്റോം പറഞ്ഞു. 'കടുത്ത തീരുമാനങ്ങള്‍' എടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് അതിന് വിലകൊടുക്കേണ്ടിവരികയെന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.