New Update
ലണ്ടന്‍: സുയെല്ല ബ്രേവര്‍മാനെ ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിസഭയില്‍ തിരിച്ചെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ തീരുമാനത്തില്‍ പ്രതിഷേധം. ഔദ്യോഗിക രേഖയുടെ കൈമാറ്റത്തിന് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത് വിവാദമായതിനെത്തുടര്‍ന്ന് ലിസ് ട്രസ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതായിരുന്നു സുയെല്ല.
Advertisment
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സത്യസന്ധതയെയും പ്രഫഷനലിസത്തെയും ഉത്തരവാദിത്ത ബോധത്തെയും ചോദ്യം ചെയ്യുന്നതാണ് സുയല്ലയുടെ നിയമനമെന്നാ ലേബര്‍ പാര്‍ട്ടിയു ലിബറല്‍ ഡെമോക്രാറ്റുകളും ആരോപിക്കുന്നു.
ഇന്ത്യന്‍ വംശജയായ സുയെല്ല മന്ത്രിയായ ശേഷം നടത്തിയ ഇന്ത്യാ~വിരുദ്ധ പരാമര്‍ശവും വിവാദമായിരുന്നു. ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരില്‍ കൂടുതലും ഇന്ത്യക്കാരാണ് എന്നായിരുന്നു പരാമര്‍ശം.