ബൈഡനും സുനകും ചര്‍ച്ച നടത്തി; ചൈനയ്ക്കെതിരേ പ്രതിരോധം തീര്‍ക്കും

author-image
athira kk
Updated On
New Update

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുതലയേറ്റ ശേഷം ആദ്യമായി ഋഷി സുനക് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. യുക്രെയ്നെ പിന്തുണക്കാനും ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാനുമുള്ള ധാരണയാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.
publive-image

Advertisment

യു.കെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. ബ്രെക്സിറ്റിനു ശേഷം വടക്കന്‍ അയര്‍ലണ്ടിലെ ക്രമീകരണങ്ങളെച്ചൊല്ലി സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. യു.എസും ബ്രിട്ടനും തമ്മിലുള്ള 'പ്രത്യേക ബന്ധം' ബൈഡനും സുനക്കും സ്ഥിരീകരിച്ചിരിക്കുകയാണ്. കൂടാതെ ആഗോള സുരക്ഷക്കും മറ്റുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സ്ഥിരത വര്‍ധിപ്പിക്കുന്നതിനും ചൈനയുടെ സ്വാധീനത്തെ ചെറുക്കുന്നതിനുമുള്ള ഓക്കസ് ഉടമ്പടിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അടുത്ത മാസം ഇന്തോനേഷ്യയില്‍ നടക്കുന്ന ജി~20 ഉച്ചകോടിയില്‍ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ ബ്രിട്ടീഷ് നേതൃത്വം കൂടുതല്‍ ശക്തമാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി യുക്രെയിന്‍ പ്രസിഡന്‍റ് സെലന്‍സ്കി പറഞ്ഞു.

Advertisment