ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വരാനിരിക്കുന്നത് തിരക്കേറിയ നാളുകള്‍.വിന്റര്‍ സമയമാറ്റം കൂടി കണക്കിലെടുത്ത് ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ശനിയാഴ്ച രാത്രിയോടെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് പോകുന്നതു മുന്‍നിര്‍ത്തിയാണ് എയര്‍പോര്‍ട്ടധികൃതരുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.വിമാനം ഏത് ടെര്‍മിനലില്‍ നിന്നാണ് വിമാനം പുറപ്പെടുന്നതെന്ന് ഉറപ്പാക്കണമെന്നും ഡി എ എ ഉപദേശിച്ചു.
എയര്‍പോര്‍ട്ടിലൂടെ 3,50,000 യാത്രക്കാര്‍
എയര്‍പോര്‍ട്ട് വഴി 3,50,000 യാത്രക്കാര്‍ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നാല് ദിവസത്തിനുള്ളില്‍ ഏകദേശം 1,90,000 പേര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.2,200ലധികം വിമാനങ്ങളുമെത്തുമെന്നും പ്രതീക്ഷിക്കുന്നതായി മീഡിയ റിലേഷന്‍സ് മാനേജര്‍ ഗ്രേം മക്വീന്‍ പറഞ്ഞു.
വെള്ളിയാഴ്ചയായിരിക്കും വാരാന്ത്യത്തിലെ ഏറ്റവും തിരക്കേറിയ ദിവസം.നാല് ദിവസങ്ങളില്‍ ശരാശരി 87,000 യാത്രക്കാര്‍ വീതം ഓരോ ദിവസവും വിമാനത്താവളത്തിലെത്തും. കഴിഞ്ഞ വര്‍ഷത്തെ ഇതേ വാരാന്ത്യത്തേക്കാള്‍ 56% കൂടുതലാണ് യാത്രക്കാരുടെ എണ്ണം.2019ലെ ഒക്ടോബര്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തേക്കാള്‍ 90% കൂടുതലാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാര്‍ കരുതല്‍ നിര്‍ദ്ദേശങ്ങള്‍
എയര്‍ ലിംഗസ്, എമിറേറ്റ്‌സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സര്‍വീസ് നടത്തും. മറ്റെല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ ഒന്നില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്.ഹ്രസ്വദൂര യാത്രികര്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണം.
ദീര്‍ഘദൂര വിമാനയാത്രികര്‍ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ടെര്‍മിനല്‍ കെട്ടിടത്തില്‍ എത്തണമെന്നും വക്താവ് ഉപദേശിച്ചു.എയര്‍പോര്‍ട്ടില്‍ ബാഗ് ചെക്ക് ഇന്‍ ഉണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടി നേരത്തെയെത്തണം.കുട്ടികളോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കില്‍, സുരക്ഷാ സ്‌ക്രീനിംഗ് ഏരിയയിലെ ഫാമിലി ലൈനുകള്‍ ഉപയോഗിക്കണം.ഡബ്ലിന്‍ എയര്‍പോര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
വിമാനത്തിന്റെ വരവ്, പുറപ്പെടല്‍ സമയം, സുരക്ഷാ സ്‌ക്രീനിംഗ് ഏരിയകളിലൂടെ കടന്നുപോകാന്‍ കണക്കാക്കിയ സമയം എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും.
കോര്‍ക്കിലും തിരക്കേറും
അതേസമയം, വാരാന്ത്യത്തില്‍ വലിയ തിരക്കാകും ഉണ്ടാവുകയെന്ന്് ആക്ടിംഗ് മാനേജര്‍ ഡയറക്ടര്‍ റോയ് ഒ ഡ്രിസ്‌കോള്‍ പറഞ്ഞു.ഇത് കണക്കിലെടുത്ത് വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ എത്തിച്ചേരണമെന്നും എയര്‍പോര്‍ട്ടില്‍ ബാഗ് ചെക്ക്-ഇന്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ നേരത്തെയെത്തണമെന്നും യാത്രക്കാരെ ഓര്‍മ്മിപ്പിക്കുകയാണെന്നും ഒഡ്രിസ്‌കോള്‍ പറഞ്ഞു.