ഡബ്ലിന്‍ :രാജ്യത്തെ ഏറ്റവും വലിയ നോണ്‍ ബാങ്കിംഗ് സ്ഥാപനമായ ഫിനാന്‍സ് അയര്‍ലണ്ട് ലോംഗ് ടേം മോര്‍ട്ട്ഗേജ് നല്‍കുന്നത് നിര്‍ത്തലാക്കി. പത്ത് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായാണ് കമ്പനി അന്താരാഷ്ട്ര തലത്തിലുള്ള പലിശ നിരക്കിലെ ചാഞ്ചാട്ടമാണ് ഈ നടപടിയ്ക്ക് പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം.മാര്‍ക്കറ്റ് സാധാരണ നിലയിലാകുന്ന മുറയ്ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ വീണ്ടും ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.10 വര്‍ഷത്തില്‍ താഴെയുള്ള വേരിയബിള്‍ മോര്‍ട്ട്ഗേജുകളും ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളും തുടരുമെന്നും കമ്പനി വ്യക്തമാക്കി.
/sathyam/media/post_attachments/4TQkLyDmi8UdMa1nNl7d.jpg)
കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് 20 വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകള്‍ നല്‍കിത്തുടങ്ങിയത്. ഫിക്സഡ് ടേം നിരക്കുകളിലായിരുന്നു ഇവ നല്‍കുന്നത്.നിലവില്‍ വിപണിയിലുണ്ടായിരുന്ന മോര്‍ട്ട്ഗേജുകളുടെ ഇരട്ടി കാലാവധിയായിരുന്നു ഇത്.10, 15 വര്‍ഷം നീണ്ട മോര്‍ട്ട്ഗേജുകളുടെ ഒരു പട്ടികയാണ് കമ്പനി അന്ന് പ്രഖ്യാപിച്ചത്.
ദീര്‍ഘകാല മോര്‍ട്ഗേജുകള്‍ പിന്‍വലിച്ചത് ആശങ്കാജനകമാണെന്ന് ബ്രോക്കേഴ്‌സ് അയര്‍ലണ്ട് പ്രതികരിച്ചു.1,225 ബ്രോക്കര്‍ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമാണിത്.നിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍പ്പോലും 30 വര്‍ഷത്തെ ടേം മോര്‍ട്ട്ഗേജുകള്‍ അമേരിക്കയില്‍ ലഭ്യമാണെന്ന് സ്ഥാപനത്തിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ റേയ്ച്ചല്‍ മക് ഗവേണ്‍ ചൂണ്ടിക്കാട്ടി.ഒക്ടോബര്‍ തുടക്കത്തില്‍ കമ്പനി വേരിയബിള്‍, ഫിക്സഡ് പലിശ നിരക്കുകള്‍ 1.5% മുതല്‍ 2% വരെ ഉയര്‍ത്തിയിരുന്നു.ജൂണിലും ചില മോര്‍ട്ട്ഗേജകളുടെ പലിശനിരക്കുകള്‍ കൂട്ടിയിരുന്നു.
ഫിനാന്‍സ് അയര്‍ലണ്ടിന്റെ നടപടി പൊതുവിപണിയിലെ കാര്യമായി സ്വാധീനിച്ചേക്കാം.മറ്റു ബാങ്കുകളും ഇതേ നിലപാട് സ്വീകരിക്കാനുള്ള സാധ്യത നിലവിലുണ്ടെന്ന് ധനകാര്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.