വത്തിക്കാന്‍ സിറ്റി: ഇന്റര്‍നെറ്റില്‍ അശ്ളീല വിഡിയോ കാണുന്ന പ്രവണത പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇടയില്‍ ഉള്‍പ്പെടെ വ്യാപകമായി വരുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
/sathyam/media/post_attachments/ltr1sKdWPg2aTtaDl6A1.jpg)
ഇത് പുരോഹിത ഹൃദയങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. റോമില്‍ പഠിക്കുന്ന വൈദികരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. ഡിജിറ്റല്‍, സാമൂഹിക മാധ്യമങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കണമെന്നും അദ്ദേഹം അവരെ ഉപദേശിച്ചു.
അമിതമായി വാര്‍ത്തകള്‍ കാണുന്നതിനും ജോലിയുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിനും എതിരേയും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.
പുരുഷന്മാരുടെയും സ്ത്രീകളുടെയും അന്തസ്സിനുമേലുള്ള സ്ഥിരാക്രമണമാണ് അശ്ളീലമെന്ന് കഴിഞ്ഞ ജൂണില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു. ഇത് പൊതുജനാരോഗ്യ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.