ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഉപപ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്കര്‍ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും. ഡിസംബറിലാണ് നാല്‍പ്പത്തിമൂന്നുകാരന്റെ സ്ഥാനാരോഹണം.
/sathyam/media/post_attachments/LYNNX6EuLd1yVIJg24mi.jpg)
ഫിനഗെയ്ല്‍ നേതാവായ ലിയോ വരദ്കര്‍ ഇതു രണ്ടാം വട്ടമാണു പ്രധാനമന്ത്രിയാകുന്നത്. 2017 ~ 2020 കാലത്തായിരുന്നു ആദ്യം.
നിലവിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിലെ ധാരണയനുസരിച്ചാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയും ഫിയാനഫോള്‍ നേതാവുമായ മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷം ഭരണം പൂര്‍ത്തിയാക്കി ഡിസംബറില്‍ ഒഴിയുന്നത്. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ 3 കക്ഷികള്‍ ചേര്‍ന്നതാണു ഭരണമുന്നണി.
ഡോക്ടറായ വരദ്കര്‍ 2007 ല്‍ ആണ് ആദ്യം എംപിയായത്. 2017 ജൂണ്‍ 13നു പ്രധാനമന്ത്രിയായപ്പോള്‍ പ്രായം 38. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയുമാണ്. മുംബൈ സ്വദേശി അശോക് വരദ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ളിനിലാണു ജനിച്ചത്.