യുക്രെയ്ന്‍ സംഘര്‍ഷം ഹരിതോര്‍ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കി: അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി

author-image
athira kk
New Update

പാരിസ്: പരമ്പരാഗത ഊര്‍ജ സ്രോതസുകളില്‍നിന്ന് ഹര്‍തോര്‍ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഉരുത്തിരിഞ്ഞ സാഹചര്യം ഗുണകരമായെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ വിലയിരുത്തല്‍.

Advertisment

publive-image

റഷ്യന്‍ അധിനിവേശത്തിന്റെ ഫലമായി ഊര്‍ജവിപണികളുടെ ഘടനയിലും വിവിധ രാജ്യങ്ങളുടെ ഊര്‍ജ നയത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നു. ഇത്തരം മാറ്റങ്ങള്‍ താത്കാലികമല്ല. പ്രതിസന്ധി ഘട്ടം കടന്നാലും ഈ മാറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ഏജന്‍സി പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. അവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങളുടെ നടപടി കാരണം പ്രകൃതിവാതകം, ക്രൂഡ് ഓയില്‍, കല്‍ക്കരി എന്നിവയുടെ ഇറക്കുമതിയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

റഷ്യയുടെ ഊര്‍ജ്ജ വിതരണം 2021ലെ 20 ശതമാനത്തില്‍നിന്ന് 2030ഓടെ 13 ശതമാനമായി കുറയുമെന്നും ഊര്‍ജ്ജ ഏജന്‍സി പറയുന്നു. പ്രവചിക്കുന്നു. ഹരിത ഊര്‍ജ്ജ പദ്ധതികളിലെ നിക്ഷേപം നിലവിലെ 1.3 ലക്ഷം കോടി ഡോളറില്‍നിന്ന് 20130ഓടെ രണ്ട് ലക്ഷം കോടി ഡോളര്‍ ആകുമെന്നും പ്രവചനം.

Advertisment