ഹാരിയുടെ കാര്യത്തില്‍ കാമില പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയെന്ന് പുസ്തകം

author-image
athira kk
New Update

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ കാര്യത്തില്‍ രണ്ടാനമ്മ കാമില പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നതായി ഏഞ്ചല ലെവിന്‍റെ 'കാമില, ഡച്ചസ് ഓഫ് കോണ്‍വാള്‍: ഫ്രം ഔട്ട്കാസ്ററ് ടു ഫ്യൂച്ചര്‍ ക്വീന്‍ കണ്‍സോര്‍ട്ട്' എന്ന പുസ്തകത്തില്‍ പരാമര്‍ശം.

Advertisment

publive-image

സാധാരണക്കാരിയില്‍ നിന്ന് ബ്രിട്ടന്റെ ഭാവി രാജ്ഞിയായുള്ള കാമില്ലയുടെ യാത്രയാണ് പുസ്കത്തിന്റെ പ്രതിപാദ്യം.

ആവശ്യം വന്നപ്പോഴെല്ലാം ഹാരിയെ കാമില പിന്തുണച്ചു. ആധുനിക ലോകത്ത് ചെറുപ്പത്തിന്‍റെ വെല്ലുവിളികള്‍ മനസിലാക്കുന്നതിന് രാജകുമാരനെ സഹായിച്ചു. കുട്ടിക്കാലത്ത് കണ്ടതിനെക്കാള്‍ ഏറെ വിശാലമാണ് ഹാരിയുടെ ലോകം എന്നും മനസിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു.

ഹാരിയും മൂത്ത സഹോദരന്‍ വില്യമും കാമിലയോട് ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെങ്കിലും അവരോട് ഇരുവരും എപ്പോഴും ബഹുമാനമുള്ളവരായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

1981ലാണ് വില്യം, ഹാരി രാജകുമാരന്മാരുടെ അമ്മയായ ഡയാന രാജകുമാരിയെ ചാള്‍സ് രാജകുമാരന്‍ വിവാഹം കഴിച്ചത്. ദാമ്പത്യജീവിതത്തിലെ തകര്‍ച്ചയെ തുടര്‍ന്ന് ചാള്‍ഡ്~ഡയാന ദമ്പതികള്‍ 1995ല്‍ വിവാഹമോചിതരായി. ഡയാനയെ വിവാഹം കഴിച്ച സമയത്തു തന്നെ കാമിലയുമായി തനിക്ക് ബന്ധമുള്ളതായി ചാള്‍സ് സമ്മതിച്ചിരുന്നു. വാഹനാപകടത്തില്‍ ഡയാന മരിച്ച ശേഷം, 2005ലാണ് കാമിലയെ ചാള്‍സ് രാജകുമാരന്‍ വിവാഹം കഴിച്ചത്. 1973ല്‍ ബ്രിട്ടീഷ് സൈനിക ഓഫിസറായ ആന്‍ഡ്രു പാര്‍ക്കര്‍ ബൗള്‍സിനെയാണ് കാമില ആദ്യം വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.

 

Advertisment