ബ്രസല്‍സ്: പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന 2035 ഓടെ നിരോധിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റും ധാരണയിലെത്തി.
/sathyam/media/post_attachments/kc5HwpsJgwHuYlcpwQKh.jpg)
ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറംതള്ളല്‍ കുറക്കുകയാണ് ഈ കടുത്ത നടപടികൊണ്ട് ഉദ്ദേശിക്കുന്നത്. 2050ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിനിടെ 2035 എന്ന കാലപരിധി പോരെന്നും 2028 ഓടെ എങ്കിലും വിലക്കണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് വ്യക്തമായ നിയമനിര്‍മാണത്തിന് യൂറോപ്യന്‍ യൂനിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന വ്യക്തമായ സൂചനയാണ് യു.എന്‍ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി നല്‍കുന്നതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പരിസ്ഥിതി സമിതി അധ്യക്ഷന്‍ പാസ്കല്‍ കാന്‍ഫിന്‍ പറഞ്ഞു.